മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിനെ കാണാൻ കുടുംബം ആശുപത്രിയിൽ; ബോംബ് കൈയ്യിലിരുന്ന് പൊട്ടിയതിനാൽ 45% പൊള്ളലേറ്റു; കേസ് എൻഐഎ ഏറ്റെടുത്തേക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗളൂരു സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിനെ കാണാൻ കുടുംബം ആശുപത്രിയിൽ; ബോംബ് കൈയ്യിലിരുന്ന് പൊട്ടിയതിനാൽ 45% പൊള്ളലേറ്റു; കേസ് എൻഐഎ ഏറ്റെടുത്തേക്കും

Mangalore blast case: Family of accused arrives to meet him at hospital

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോ സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിനെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി കുടുംബം. വൻ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ട് പോയ ഷാരിക്കിന്റെ കൈവശമുണ്ടായിരുന്ന കുക്കർ ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചായിരുന്നു പ്രതിക്ക് പരിക്കേറ്റത്. 45 ശതമാനത്തോളം പൊള്ളലേറ്റ ഷാരിക്ക് മംഗളൂരുവിലെ ഫാദർ മുള്ളർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് പ്രതിയുടെ കുടുംബം ആശുപത്രിയിലേക്ക് എത്തിയത്.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മംഗളൂരുവിലെ കങ്കനാഡി പോലീസ് സ്‌റ്റേഷൻ പരിസരത്ത് വെച്ചായിരുന്നു ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റ യാത്രക്കാരൻ ഷാരിക്ക് തന്നെയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.

മംഗളൂരുവിലെ നഗൂരി ബസ് സ്റ്റാൻഡിൽ വലിയ സ്‌ഫോടനം നടത്തുകയായിരുന്നു ഷാരിക്കിന്റെ ലക്ഷ്യം. ഇതിനായി എല്ലാവിധ തയ്യാറെടുപ്പുകളും പ്രതി സ്വീകരിച്ചിരുന്നു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടനായാണ് ഷാരിക്കിന്റെ പ്രവൃത്തിയെന്നും പോലീസ് കണ്ടെത്തി. ആക്രമണത്തിന് പദ്ധതിയിട്ട ശേഷം ഒരു പരീക്ഷണ ബോംബ് സ്‌ഫോടനവും പ്രതി നടത്തിയിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് ബോംബ് പൊട്ടിച്ച് പരീക്ഷണം വിജയകരമാണെന്ന് ഉറപ്പുവരുത്തിയാണ് പ്രതി ആക്രമണത്തിന് മുതിർന്നത്. എന്നാൽ ഷാരിക്ക് സ്വയം തയ്യാറാക്കിയ കുക്കർ ബോംബ് കയ്യിലിരുന്ന് പൊട്ടുകയായിരുന്നു.

ആമസോൺ വഴിയാണ് ബോംബ് നിർമാണ സാമഗ്രികൾ ഷാരിക്ക് വാങ്ങിയത്. ഇതിനായി കേരളത്തിലെത്തുകയും ചെയ്തു. ആലുവയിലെ വിലാസത്തിലാണ് ഇവ ഓർഡർ ചെയ്തിരുന്നത്. കേരളത്തിലെത്തി ബോംബ് സാമഗ്രികൾ കൈപ്പറ്റിയ ശേഷം മൈസൂരുവിലെ വാടക വീട്ടിൽ പോയി ബോംബ് നിർമ്മിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ പ്രതി കേരളം സന്ദർശിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കേരളാ പോലീസും സംഭവത്തിൽ അന്വേഷണം നടത്തിയേക്കും.

ദേശീയ അന്വേഷണ ഏജൻസി അന്വേഷണം ഏറ്റെടുത്തേക്കുമെന്നാണ് വിവരം. സ്‌ഫോടനം നടന്ന സ്ഥലം എൻഐഎ സംഘമെത്തി സന്ദർശിച്ചിരുന്നു. തീവ്രവാദ ബന്ധം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉടൻ തന്നെ കേസ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന.

Tags: familyMangalore Blast
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies