അസൂറിപടയില്ലാതെ എന്ത് ലോകകപ്പ്; ഖത്തറിലേക്ക് ടിക്കറ്റ് കിട്ടാതെ ഇറ്റലി-Italy cant qualify worldcup
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അസൂറിപടയില്ലാതെ എന്ത് ലോകകപ്പ്; ഖത്തറിലേക്ക് ടിക്കറ്റ് കിട്ടാതെ ഇറ്റലി-Italy cant qualify worldcup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 07:08 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിൽ ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും മികച്ച റെക്കാർഡുളള ടീമാണ് ഇറ്റലി. ബ്രസീൽ അഞ്ച് തവണ ലോകകപ്പിൽ മുത്തമിട്ടപ്പോൾ ഇറ്റലിയുടെ നേട്ടം നാല് ആണ്. ജർമ്മനിയും നാല് തവണ ജേതാക്കളായിട്ടുണ്ട്. ലോകകപ്പിന്റെ ചരിത്രത്തിൽ തുടർച്ചയായി ആദ്യമായി കിരീടം നിലനിർത്തിയ ടീമും ഇറ്റലി ആണ്. 1934,1938 വർഷങ്ങളിലാണ് അസൂറിപ്പട തുടർച്ചയായി രണ്ട് തവണ കരസ്ഥമാക്കിയത്. പിന്നീട് 1958,1962 വർഷങ്ങളിൽ ബ്രസീലും ഈ നേട്ടത്തിന് ഉടമകളായി. 1982, 2006 ലോകകപ്പിലും നീലപട വീണ്ടും ചാമ്പ്യന്മാരായി. 1970,1994 ലോകകപ്പുകളിൽ രണ്ടാം സ്ഥാനക്കാരുമായിരുന്നു.

എക്കാലത്തും ലോകകപ്പിലെ ഫേവറിറ്റുകളാണ് ഇറ്റലി. കരുത്തുറ്റ പ്രതിരോധ നിരയാണ് ഇറ്റലിയുടെ കരുത്ത്. പ്രതിരോധത്തിൽ ഊന്നി കളിച്ച് കൗണ്ടർ അറ്റാക്കിലൂടെ എതിരാളികളെ ആക്രമിക്കുന്നതാണ് ഇറ്റലിയുടെ പരമ്പരാഗതമായ ശൈലി. മികച്ച പ്രതിരോധ ഭടന്മാരെ ലോകത്തിന് സംഭാവന ചെയ്യാനും അസൂറിപടയ്‌ക്ക് കഴിഞ്ഞു. ഫ്രാങ്കോ ബറേസി, പാവ്ലോ മാൾഡീനി, അലസാൻഡ്രോ കോസ്റ്റാകർട്ടാ, അലസാൻഡ്രോ നെസ്റ്റ, ഫാബിയോ കനവാരോ, ഗെയ്റ്റാനോ സ്‌കിരിയ, ജോർജിയോ കില്ലിനി, ക്രിസ്ത്യൻ പനൂച്ചി, ജിയാൻലൂക്ക സംബ്രാട്ട തുടങ്ങിയ എണ്ണം പറഞ്ഞ ഡിഫന്റർമാർക്ക് ജന്മം നൽകിയ രാജ്യമാണ് ഇറ്റലി.

മികച്ച മുന്നേറ്റ താരങ്ങളും ഇറ്റലിയുടെ യശസ്സ് ഉയർത്തിയിട്ടുണ്ട്. റോബർട്ടോ ബാജിയോ, പാവ്ലോ റോസ്സി, ക്രിസ്റ്റിയൻ വിയേരി, അലസാൻഡ്രോ ഡെൽപിയറോ, ഫ്രാൻസിസ്‌കോ ടോട്ടി, സാൽവതോർ ഷില്ലാച്ചി തുടങ്ങിയ മുന്നേറ്റ നിരക്കാരും ഇറ്റാലിയൻ ടീമിനെ സമ്പുഷ്ടമാക്കി. ഗോൾ വല കാക്കാൻ ജിയാൻലൂജി ബഫൺ, ജിയാൻലൂക്ക പാഗ്ലിയൂക്ക, ദിനോ സോഫ്, വാൾട്ടർ സെംഗ, ഫ്രാൻസിസ്‌കോ ടോൾഡോ തുടങ്ങിയ ഗോൾകീപ്പർമാരും ഇറ്റലിയുടെ കരുത്തായി നിലകൊണ്ടവരാണ്.

ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ടെങ്കിലും ഇറ്റലിക്ക് ഖത്തർ ലോകകപ്പിൽ യോഗ്യത നേടാനാകാതെ പോയത് കളികമ്പക്കാരെ നിരാശയിലാഴ്‌ത്തുന്നു. ഇറ്റലിയില്ലാത്ത തുടർച്ചയായി രണ്ടാമത്തെ ലോകകപ്പാണ് ഇത്. റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിലും നീലപ്പടയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. ജർമ്മനിയിൽ 2006ൽ നടന്ന ലോകകപ്പിൽ മുത്തമിട്ട അസൂറികൾക്ക് പിന്നീടങ്ങോട്ട് കഷ്ടകാലമായിരുന്നു.

നിലവിലെ ചാമ്പ്യന്മാർ എന്ന അഭിമാനത്തോടെ 2010ൽ ദക്ഷിണാഫ്രിക്കയിലെത്തിയ ടീം ആദ്യ റൗണ്ടിൽ തോറ്റു മടങ്ങി. 2014ൽ ബ്രസീലിലും ഒന്നാം റൗണ്ടിൽ ഇടറി വീഴാനായിരുന്നു മുൻ ലോകചാമ്പ്യന്മാരുടെ യോഗം. റഷ്യയിലും ഖത്തറിലും യോഗ്യതയും നേടാനാകാത്തായതോടെ അസൂറികളുടെ ലോകകപ്പിലെ ശനിദശ തുടരുകയാണ്. ഖത്തർ ലോകകപ്പിൽ അസാന്നിദ്ധ്യം കൊണ്ട് ഏറ്റവും ശ്രദ്ധയാകർഷിച്ച ടീമാണ് ഇറ്റലി.

നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായിട്ടും നീലപ്പടയ്‌ക്ക് ലോകകപ്പിലേക്ക് യോഗ്യത നേടാനാകാതെ പോയത് കായികലോകത്തെ ശരിക്കും ഞെട്ടിച്ചു. മികച്ച താരനിരയും പാരമ്പര്യവും സ്വന്തമായിട്ടും ഇറ്റലിക്ക് ഖത്തറിലെത്താനാകാത്തത് ലോകകപ്പിലെ വലിയ നഷ്ടമാണെന്ന് ആരാധകരും കരുതുന്നു. യോഗ്യതാ റൗണ്ടിൽ ദുർബലരായ നോർത്ത് മാസിഡോണിയയോട് 1-0ന് തോറ്റതാണ് ഇറ്റലിയുടെ വിധി നിശ്ചയിച്ചത്. ഇംഗ്ലണ്ടിൽ നടന്ന യൂറോകപ്പിൽ ആതിഥേയരെ പരാജയപ്പെടുത്തി ജേതാക്കളായ അസൂറിപ്പടയ്‌ക്ക് ഖത്തറിലേക്ക് അനായാസം എത്താനാകുമെന്ന് ഏവരും കരുതിയിരുന്നു. വഴിമുടക്കികളായി വടക്കൻ മാസിഡോണിയ അവതരിച്ചതോടെ നീലപ്പടയില്ലാത്ത ഒരു ലോകകപ്പിനും കൂടി സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ലോകം.

 

Tags: italyqatarfifa worldcup
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies