'തലയുടെ പുതിയ താരം'; ധോണി സ്വന്തമാക്കി ആഡംബര ഇലക്ട്രിക് കാർ; വീഡിയോ വൈറൽ; കാറിന്റെ സവിശേഷതകൾ അറിയേണ്ടേ!- Dhoni, luxurious electric car
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘തലയുടെ പുതിയ താരം’; ധോണി സ്വന്തമാക്കി ആഡംബര ഇലക്ട്രിക് കാർ; വീഡിയോ വൈറൽ; കാറിന്റെ സവിശേഷതകൾ അറിയേണ്ടേ!- Dhoni, luxurious electric car

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 09:20 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് പ്രേമികളുടെ ആവേശം കൂട്ടാൻ ധോണി എന്ന് പേര് മാത്രം മതി. ക്രിക്കറ്റിൽ മാത്രമല്ല ഫുട്ബോളിലും തല ഒരു താരം തന്നെയാണ്. ബൈക്ക് പ്രേമത്തിലും ധോണി പ്രസിദ്ധനാണ്. ഒരുപക്ഷെ ധോണിയെ പോലെ വാഹനങ്ങളെ സ്നേഹിക്കുന്ന മറ്റൊരു ക്രിക്കറ്റ് താരമുണ്ടായിരിക്കില്ല. പഴയതും പുതിയതുമായി വാഹനങ്ങളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. തന്റെ വാഹന പ്രേമത്തിന്റെ പേരിൽ മഹേന്ദ്ര സിംഗ് ധോണി പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ താരം സ്വന്തമാക്കിയ ഒരു ആഡംബര ഇലക്ട്രിക് കാറിനെപ്പറ്റിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടക്കുന്നത്. കിയ ഇവി6 ഇലക്ട്രിക് ക്രോസ്ഓവറാണ് ധോണി സ്വന്തമാക്കിയിരിക്കുന്നത്.

സൂപ്പർകിം​ഗ്സ് സഹതാരങ്ങളും സുഹൃത്തുക്കളുമായി കേദാർ ജാദവ്, ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ് എന്നിവർക്കൊപ്പം തന്റെ പുതിയ കാറിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിലും വാഹനപ്രേമികൾക്കിടയിലും തരം​ഗമാകുന്നത്. ഈ വർഷം ആദ്യമാണ് ഇവി6 എന്ന ഇലക്ട്രിക് ക്രോസ് ഓവറിനെ കിയ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കംപ്ലീറ്റ് ബിൽറ്റ് യൂണിറ്റുകളിലൂടെ (CBU) 200 യൂണിറ്റ് ഇവി6 ആണ് കമ്പനി ഇന്ത്യയിലേക്ക് എത്തിച്ചത്. ഇവി6-ന്റെ മുഴുവൻ യൂണിറ്റുകളും ഇതിനോടകം വിറ്റഴിച്ചു കഴിഞ്ഞു. ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ യൂണിറ്റുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് കിയ.

New Beast added to @msdhoni car collection! 😇🔥 pic.twitter.com/Zs87U0yFmi

— DIPTI MSDIAN (@Diptiranjan_7) November 17, 2022

വ്യത്യസ്ത രണ്ട് വേരിയന്റുകളിലാണ് കിയ ഇവി6 ലഭിക്കുന്നത്. റിയർവീൽ ഡ്രൈവ് മോഡലിന് 59.95 ലക്ഷം രൂപയും, ഓൾവീൽ ഡ്രൈവ് മോഡലിന് 64.95 ലക്ഷം രൂപയുമാണ് വിപണിയിൽ വില. ഹ്യൂണ്ടായി മോട്ടർ ഗ്രൂപ്പിന്റെ ഇലക്ട്രിക് ഗ്ലോബൽ മൊഡ്യുലർ പ്ലാറ്റ്ഫോം(ഇ–ജിഎംപി) ആണ് കിയയുടെ ഇലക്ട്രിക് ക്രോസ്‌ഓവറായ ഇവി6 ന് അടിത്തറയാവുന്നത്. രാജ്യാന്തര വിപണിയിൽ 58 kWh, 77.4 kWh എന്നീ രണ്ടു ബാറ്ററി പായ്‌ക്ക് ഇവി6-ന് ഉണ്ട്. ഇന്ത്യൻ വിപണിയിൽ 77.4 kWh മോഡൽ മാത്രമേ കിയ പുറത്തിറക്കിയിട്ടുള്ളൂ. സിംഗിൾ മോട്ടർ ഡ്രൈവ് മോഡലിന് 229 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. ഡ്യുവൽ മോട്ടറുള്ള ഓൾ വീൽ ഡ്രൈവ് മോഡലിന് 325 എച്ച്പി കരുത്തും 605 എൻഎം ടോർക്കും ലഭിക്കുന്നു.

ഒറ്റ ചാർജിൽ 528 കിലോമീറ്റർ ഇവി6 സഞ്ചരിക്കും. 350 kWh ഡിസി ചാർജർ ഉപയോ​ഗിച്ച് 10 ൽ നിന്നും 80 ശതമാനം ചാർജ് എത്താൻ വാഹനത്തിന് വെറും 18 മിനിറ്റ് മാത്രം മതി. 50 kWh ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ അത്രയും ചാർജ് ചെയ്യാൻ 73 മിനിറ്റു വേണം. 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓഗ്‌മെന്റഡ് റിയാലിറ്റി എച്ച്‌യുഡി, 14 സ്പീക്കർ മെറിഡിയൻ സറൗണ്ട് സിസ്റ്റം, 10 പവർ അഡ്ജസ്റ്റബിൾ വെന്റിലേറ്റഡ് സീറ്റുകൾ, അറുപതിൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകൾ, എട്ട് എയർബാഗുകൾ, എഡിഎഎസ് ഫീച്ചറുകൾ എന്നിവ ഇവി6 കമ്പനി നൽകിയിരിക്കുന്നു.

Tags: dhoniKia EV6
Share
Tweet
SendShare

More News from this section

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

ഇമ്രാന്‍ ഖാന്റെ മക്കളുടെ അഭിമുഖം; സ്‌കൈ സ്‌പോര്‍ട്‌സിനെതിരെ പാകിസ്ഥാന്‍, മത്സരം ബഹിഷ്‌കരിക്കുമെന്ന് ഭീഷണി

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies