'ഒരു സംസ്കാരത്തിന്റെ കഥ പറഞ്ഞ കാന്താര'; 400 കോടി തിളക്കം; “വ്വോ….” -Kantara, CROSSES 400 CR WORLDWIDE
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒരു സംസ്കാരത്തിന്റെ കഥ പറഞ്ഞ കാന്താര’; 400 കോടി തിളക്കം; “വ്വോ….” -Kantara, CROSSES 400 CR WORLDWIDE

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 06:28 pm IST
FacebookTwitterWhatsAppTelegram

സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട എറ്റവും വലിയ വിജയമായിരുന്നു ‘കാന്താര’ എന്ന കന്നഡ ചിത്രം സ്വന്തമാക്കിയത്. കന്നഡയിൽ മാത്രമല്ല, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളിലും ചിത്രം പുറത്തിറങ്ങി. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വെന്നിക്കൊടി പാറിക്കാൻ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ പിറന്ന കാന്താര എന്ന വിസ്മയ ചിത്രത്തിന് സാധിച്ചു. നിരവധി പ്രമുഖരാണ് ചിത്രത്തെ അഭിനന്ദിച്ച് രം​ഗത്തു വന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ പുറത്തു വന്നിരിക്കുകയാണ്. 400.09 കോടിയാണ് ചിത്രം ആ​ഗോളതലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്.

കർണാടകയിൽ നിന്നു മാത്രം ചിത്രം 168.50 കോടി നേടി. ആന്ധ്ര / തെലങ്കാന- 60 കോടി, തമിഴ്നാട്- 12.70 കോടി, കേരളം- 19.20 കോടി, വിദേശത്ത് നിന്ന്: 44.50 കോടി, ഉത്തരേന്ത്യ- 96 കോടി എന്നിങ്ങനെയാണ് കണക്കുകൾ. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറിലൂടെ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കി. വലിയ സ്വീകരണമാണ് കേരളത്തിലെ ജനങ്ങൾ സിനിമയ്‌ക്ക് നൽകിയത്. പ്രകൃതിയിൽ ദൈവികത ദർശിക്കുന്ന കാലാകാലങ്ങളായി ഭാരതത്തിന്റെ മണ്ണിൽ നിലനിൽക്കുന്ന അതിവിശിഷ്ടമായ ഒരു സംസ്കാരത്തെ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു കാന്താര.

മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയാണ് കാന്താര. സെപ്റ്റംബർ 30-നാണ് ചിത്രം റിലീസ് ചെയ്തത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹൊംബാലെയുടെ ബാനറിൽ വിജയ് കിരഗണ്ഡൂർ നിർമ്മിച്ച ചിത്രത്തിൽ സപ്‍തമി ​ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം നവംബർ 24- ന് ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രൈമിലൂടെയാവും കാന്താര ആരാധകർക്ക് മുന്നിൽ എത്തുക.

Tags: Kantara
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies