ഗാൽവൻ താഴ്‌വരയിലെ സൈനികരുടെ ത്യാഗത്തെ പരിഹസിച്ച് നടി റിച്ച ഛദ്ദ ; പ്രതിഷേധം ഇരമ്പിയതോടെ മാപ്പ് പറഞ്ഞ് നടി -Richa Chadha apologises for her tweet mocking Indian Army
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാൽവൻ താഴ്‌വരയിലെ സൈനികരുടെ ത്യാഗത്തെ പരിഹസിച്ച് നടി റിച്ച ഛദ്ദ ; പ്രതിഷേധം ഇരമ്പിയതോടെ മാപ്പ് പറഞ്ഞ് നടി -Richa Chadha apologises for her tweet mocking Indian Army

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 01:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗാൽവൻ താഴ്വരയിലെ സൈനികരുടെ ത്യാഗത്തെ പരിഹസിച്ച് പോസ്റ്റിട്ടതിന് പിന്നാലെ പിന്നാലെ ക്ഷമാപണവുമായി നടി റിച്ച ഛദ്ദ. ആരെയും വേദനിപ്പിക്കുകയല്ല ലക്ഷ്യമെന്നും മനപൂർവ്വം സംഭവിച്ചതല്ലെന്നും നടി വിശദീകരിച്ചു. പാക് അധീന കശ്മീർ തിരികെ പിടിക്കാനായി സർക്കാരിന്റെ ഏത് നിർദ്ദേശവും അനുസരിക്കാൻ സൈന്യം തയ്യാറാണെന്ന ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ പ്രസ്താവനയെ ആണ് റിച്ച ഛദ്ദ പരിഹസിച്ചത്.

പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയ കശ്മീരിന്റെ ഭാഗങ്ങൾ തിരിച്ചുപിടിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഉത്തരവ് അനുസരിക്കാനും പാകിസ്താന് മറുപടി കൊടുക്കുന്നതിനും തങ്ങൾ തയ്യാറാണെന്നും സൈന്യത്തിന്റെ നോർത്തേൺ ആർമി കമാൻഡിംഗ് ഇൻ ചീഫ് ലഫ്. ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കിയിരുന്നു. ഈ വാർത്തയോട് പ്രതികരിക്കവേയാണ് ഗാൽവൻ ഹായ് പറയുന്നു എന്ന് താരം ട്വിറ്ററിൽ കുറിച്ചത്.

@BediSaveena pic.twitter.com/EYHeS75AjS

— RichaChadha (@RichaChadha) November 24, 2022

ഗാൽവൻ താഴ്‌വരയിലെ സൈനികരുടെ ത്യാഗത്തെ പരിഹസിച്ചതിന് നിരവധി പേരാണ് താരത്തിനെതിരെ വിമർശനവുമായെത്തിയത്. പോസ്റ്റിലെ പരാമർശം ലജ്ജാകരവും അപമാനകരവുമാണെന്ന് നിരവധി പേർ പ്രതികരിച്ചു. പരാമർശത്തെ ശക്തമായ അപലപിച്ച ബിജെപി പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

രാജ്യത്തെ ജനങ്ങളെ കാത്തുപരിപാലിക്കുന്ന സൈന്യത്തെയും സായുധ സേനയെയും തികഞ്ഞ ബഹുമാനത്തോടെയാണ് എല്ലാവരും കാണുന്നത്.ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ പ്രസ്താവനയെയും ആ തരത്തിൽ തന്നെയാണ് എടുക്കുന്നതെന്നും ബിജെപി വ്യക്തമാക്കി. മാതൃരാജ്യത്തിനും ജനങ്ങൾക്കും വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ ധൈര്യത്തെ മനസിലാക്കാതെ സമൂഹമാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നത് തികച്ചും അപലപനീയമെന്ന് ബിജെപി പറഞ്ഞു.

അപമാനകരമായ ട്വീറ്റെന്നും എത്രയും വേഗം പിൻവലിക്കണമെന്നുമാണ് ബിജെപി നേതാവായ മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞത്. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച സൈനികരെ വിസ്മരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി വക്താവ് നളിൻ കോഹ്‌ലി പറഞ്ഞു. 2020 ജൂണിൽ ഗാൽവനിലുണ്ടായ ഏറ്റുമുട്ടലിൽ 20 സൈനികരുടെ ജീവനാണ് നഷ്ടമായത്.

Tags: Indian ArmytweetapologisesRicha Chadha
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies