ഇടുക്കി: കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കവേ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ സാന്തന, ഹലീൽ, മിഥുല രാജ് എന്നിവരാണ് പിടിയിലായത്. അതിർത്തി വഴി കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. 400 ഗ്രാം കഞ്ചാവും 12,100 രൂപയും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.
സംസ്ഥാന അതിർത്തിയിലെ എക്സൈസ് ചെക്പോസ്റ്റിലെ വാഹന പരിശോധനയിലാണ് മൂവരും പിടിയിലാകുന്നത്. വില കൂടിയ ആഡംബര വാഹനങ്ങളിൽ സ്ത്രീകളെ മുൻ സീറ്റിലിരുത്തി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്ന് കുമളി എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആഡംബര കാറിൽ തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കടത്തുന്നതിനിടയിലാണ് സംഘം വലയിലായത്.
Comments