ബംഗളൂരു: മംഗളൂരു സ്ഫോടന കേസ് എൻഐഎയ്ക്ക്. കേസ് അന്വേഷണം എൻഐഎയ്ക്ക് വിടാൻ ശുപാർശ നൽകി കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി. ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയത്. സംഭവത്തിൽ യുഎപിഎ നിയമത്തിലെ 16, 38, 39 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് കത്തിൽ വ്യക്തമാക്കുന്നു. 2008 ലെ എൻഐഎ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം തുടർനടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യമുണ്ട്.
മംഗളൂരൂ സ്ഫോടന കേസ് എൻഐഎയും മറ്റ് ഏജൻസികളും നിരീക്ഷിച്ചുവരുന്നതായി സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ഔദ്യോഗികമായി കേസ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കത്ത് നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments