തൃശൂർ : തൃശൂരിൽ ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. സൗത്ത് കൊണ്ടാഴിയിൽ വച്ച് പാടത്തേക്ക് മറിയുകയായിരുന്നു.
രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. തൃശൂർ – തിരുവില്വാമല റൂട്ടിലോടുന്ന ‘സുമംഗലി’ ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ അരികിടിഞ്ഞാണ് അപകടം.
വാഹനത്തിൽ സ്ത്രീകളും സ്കൂൾ, കോളേജ് വിദ്യാർത്ഥികളുമടക്കം 30 പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഡ്രൈവർക്കും യാത്രക്കാരിക്കും മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു.
Comments