ഫുട്‌ബോൾ ആരാധനയും 'ഹറാം'; സമസ്തയുടെ വിലക്ക് വിവാദത്തിൽ; വ്യക്തിസ്വാതന്ത്ര്യത്തിൽ കൈക്കടത്താൻ അധികാരമില്ലെന്ന് മന്ത്രി ശിവൻകുട്ടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫുട്‌ബോൾ ആരാധനയും ‘ഹറാം’; സമസ്തയുടെ വിലക്ക് വിവാദത്തിൽ; വ്യക്തിസ്വാതന്ത്ര്യത്തിൽ കൈക്കടത്താൻ അധികാരമില്ലെന്ന് മന്ത്രി ശിവൻകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 12:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഫുട്‌ബോൾ ലഹരിക്കെതിരായ സമസ്തയുടെ ആരോപണത്തിൽ വിമർശനമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്ന് ശിവൻകുട്ടി പ്രതികരിച്ചു. വ്യക്തിപരമായ അവകാശങ്ങൾക്ക് മേൽ ആർക്കും കൈക്കടത്താൻ അധികാരമില്ല. സമസ്തയ്‌ക്ക് നിർദേശം നൽകാനുള്ള അവകാശമുണ്ട്. എന്നാൽ അത് സ്വീകരിക്കണമോ വേണ്ടയോ എന്നുള്ളത് വ്യക്തികൾക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യമനുസരിച്ച് ഒരു വ്യക്തിക്ക് നിർവഹിക്കാൻ  അവകാശമുള്ള കാര്യങ്ങളിൽ ആർക്കും ഇടപെടാനാകില്ല. വ്യക്തിപരമായ അധികാരങ്ങളും അവകാശങ്ങളും നിരോധിക്കാൻ ഒരു സംഘടനയ്‌ക്കും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഫുട്‌ബോൾ ലഹരിമൂലം നടത്തുന്ന താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്നായിരുന്നു സമസ്തയുടെ ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞത്. കൂറ്റൻ കട്ടൗട്ടുകൾ ധൂർത്താണെന്നും രാത്രിയിലെ കളി കാണൽ ആരാധന തടസപ്പെടുത്തുന്നുവെന്നും നാസർ ഫൈസി പറഞ്ഞിരുന്നു. പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്‌ക്കുന്നതിലുള്ള വിയോജിപ്പും സമസ്ത രേഖപ്പെടുത്തി.

പിന്നീട് സംഭവം വിവാദമായപ്പോഴും ഇതേ വാദമായിരുന്നു സമസ്ത നേതാവ് ആവർത്തിച്ചത്. പൊതുസമൂഹത്തിനുള്ള നിർദേശമല്ലെന്നും പള്ളിയിലെത്തുന്ന വിശ്വാസി സമൂഹത്തെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും നാസർ കൂടത്തായി വിശദീകരിച്ചു. തരാരാധന അതിരുവിടുകയാണ്. അമിതാവേശവും കളിഭ്രാന്തും ഫുട്‌ബോൾ ജ്വരവുമാണ് എതിർത്തത്. ആരാധിക്കേണ്ടത് ഏകദൈവത്തെ മാത്രമാണെന്നും സമസ്ത വ്യക്തമാക്കി. പള്ളികളിൽ ഇക്കാര്യം വിശദമാക്കി പ്രഭാഷണം നടത്തുമെന്നും നാസർ കൂടത്തായി പറഞ്ഞു.

Tags: sivankuttyfootballsamastha
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies