ഷെഫീക്കിന്റെ സന്തോഷം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്; 'രകിട രകിട രകിട'; വിജയം ആഘോഷിച്ച് ബാലയുടെ തട്ടുപൊളിപ്പൻ ഡാൻസ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷെഫീക്കിന്റെ സന്തോഷം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്; ‘രകിട രകിട രകിട’; വിജയം ആഘോഷിച്ച് ബാലയുടെ തട്ടുപൊളിപ്പൻ ഡാൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 07:21 am IST
FacebookTwitterWhatsAppTelegram

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘ഷെഫീക്കിന്റെ സന്തോഷം’ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ കയ്യടികൾ നേടുകയാണ്. ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്ത ചിത്രം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. ഷെഫീക്ക് എന്ന കഥാപാത്രത്തെ ഉണ്ണി മുകുന്ദൻ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോൾ, അമീർ എന്ന കഥാപാത്രത്തിലൂടെ ഏറെ നാളുകൾക്ക് ശേഷം മികച്ച തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടൻ ബാല. ഒരിടവേളക്ക് ശേഷം ബാല മനോഹരമാക്കിയ കഥാപാത്രമാണ് അമീർ. ഇപ്പോൾ, ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് താരം. ഭാര്യ എലിസബത്തിനൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയാണ് ബാല പങ്കുവെച്ചിരിക്കുന്നത്.

‘ഷെഫീക്കിന്റെ സന്തോഷം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്’ എന്ന് വീഡിയോയുടെ തുടക്കത്തിൽ ബാല പറയുന്നു. ധനുഷ് നായകനായ ജഗമേ തന്തിരം എന്ന ചിത്രത്തിലെ ‘രകിട രകിട രകിട’ എന്ന പാട്ടിനാണ് താരം ചുവടു വെയ്‌ക്കുന്നത്. ഭാര്യ എലിസബത്തിനെ ചേർത്ത് നിർത്തിയും അദ്ദേഹം ന‍ൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. മനോഹരമായ ഈ വീഡിയോ ഉണ്ണിമുകുന്ദനും തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചു. ‘പ്രിയ നടൻ ബാലാ, വളരെ സന്തോഷം, ചിത്രത്തിന്റെ വിജയത്തിനും അഭിനന്ദനത്തിനും നീ അർഹനാണ്’ എന്ന് കുറിച്ചു കൊണ്ടാണ് ബാലയുടെ വീഡിയോ ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കാണാം,

നവാഗതനായ അനൂപ് പന്തളമാണ് ചിത്രത്തിന്റെ സംവിധായകൻ. അനൂപ് പന്തളം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ആത്മീയാ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എൽദോ ഐസക് ഛായാ​ഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിം​ഗും നിർവ്വഹിക്കുന്നു. ഷാൻ റഹ്മാനാണ് സം​ഗീത സംവിധായകൻ. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം യുഎംഎഫിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

Tags: Unni MukundanDanceShefeekkinte SanthoshamActor Bala
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies