സ്ത്രീകളോടുള്ള താലിബാന്റെ പെരുമാറ്റം കടുപ്പമേറിയത്; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കാം; ഐക്യരാഷ്ട്രസഭ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീകളോടുള്ള താലിബാന്റെ പെരുമാറ്റം കടുപ്പമേറിയത്; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കാം; ഐക്യരാഷ്‌ട്രസഭ

Taliban’s treatment of women may be crime against humanity: UN experts

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 04:28 pm IST
FacebookTwitterWhatsAppTelegram

ജെനീവ: സ്ത്രീകളോടുള്ള താലിബാന്റെ പെരുമാറ്റം മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കാമെന്ന് ഐക്യരാഷ്‌ട്രസഭ. പാർക്കുകൾ, ജിമ്മുകൾ, സ്‌കൂളുകൾ, സർവകലാശാലകൾ തുടങ്ങി പൊതുയിടങ്ങളിൽ നിന്നും സ്ത്രീകളെ മാറ്റി നിർത്തുന്ന താലിബാന്റെ നടപടികളെ പരാമർശിച്ചായിരുന്നു യുഎന്നിന്‌റെ പ്രഖ്യാപനം.

അഫ്ഗാനിസ്ഥാനെക്കുറിച്ച് പഠനം നടത്തിയ യുഎന്നിന്റെ പ്രത്യേക റിപ്പോർട്ടർ റിച്ചാർഡ് ബെന്നറ്റും സംഘവുമാണ് ഇപ്രകാരം വിലയിരുത്തിയത്. സ്ത്രീകളോടും കുട്ടികളോടുമുള്ള താലിബാന്റെ മോശം പെരുമാറ്റം ഒരു പ്രത്യേക ലിംഗക്കാരോട് കാണിക്കുന്ന പീഡനത്തിന് തുല്യമാണെന്നും വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു.

സ്ത്രീകളെ അവരുടെ വീടുകളിൽ തന്നെ അടച്ചിടുന്നത് തടവിലാക്കുന്നതിന് തുല്യമാണ്. ഗാർഹിക പീഡനത്തിന് സമാനമാണിതെന്നും നിരവധി സ്ത്രീകളിൽ ഇത് മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും വിദഗ്ധ സംഘം വ്യക്തമാക്കി.

യുഎന്നിന്റെ വിലയിരുത്തലിൽ താലിബാൻ വിദേശകാര്യമന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തി. സ്ത്രീകളുടെ അവകാശങ്ങളുടെയും സമത്വത്തിന്റെയും പേരിൽ നിഷ്‌കളങ്കരായ അഫ്ഗാനികൾക്ക് മേൽ യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവും ആരോപിച്ച് ഉപരോധം ഏർപ്പെടുത്തുന്നതാണ് യുഎന്നിന്റെ ഭരണരീതിയെന്നായിരുന്നു താലിബാൻ ഇതിനോട് പ്രതികരിച്ചത്.

2021 ഓഗസ്റ്റിലായിരുന്നു അഫ്ഗാനിൽ താലിബാൻ വീണ്ടും അധികാരം പിടിച്ചെടുത്തത്. ഇസ്ലാമിക നിയമങ്ങൾക്കനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു. ഭരണത്തിൽ കയറിയതിന് പിന്നാലെ സ്ത്രീകളെ വീണ്ടും അടിച്ചമർത്തുന്ന സമീപനമായിരുന്നു താലിബാൻ സ്വീകരിച്ചത്. പൊതുസ്ഥലങ്ങളിൽ പലയിടത്തും സ്ത്രീകളുടെ സാന്നിധ്യം താലിബാൻ നിരോധിച്ചു. സ്‌കൂൾ-കോളേജ് വിദ്യാഭ്യാസവും വിലക്കി. ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു അഫ്ഗാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതിനിടെയാണ് യുഎൻ വിദഗ്ദ സംഘത്തിന്റെ വിലയിരുത്തൽ പുറത്തുവന്നിരിക്കുന്നത്.

Tags: womenUNCrimeTalibanhumanity
ShareTweetSendShare

More News from this section

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

Latest News

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies