കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ശരീരത്തിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണമാണ് പിടികൂടിയത്. നാല് ക്യാപ്സ്യൂളുകളുടെ രൂപത്തിലായിരുന്നു ശരീരത്തിൽ സ്വർണം ഒളിപ്പിച്ചു വെച്ചത്.
കുവൈത്തിൽ നിന്നുമെത്തിയ കൊടുവള്ളി സ്വദേശി ജാംസുദീന്റെ ശരീരത്തിൽ നിന്നും 1064 ഗ്രാം സ്വർണവും ദുബായിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി ശിഹാബിന്റെ ശരീരത്തിൽ നിന്നും 1155 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. 94 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് ഇരുവരിൽ നിന്നും പിടിച്ചെടുത്തത്.
Comments