ഇന്ത്യകഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാംസ്‌കാരിക പൈതൃകമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി.ലോകത്തിലെ മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിലധികം പ്രകൃതിഭംഗിയുള്ള നാട്. ചരിത്രാന്വേഷികളുടെ പറുദീസ. അങ്ങനെ നീളുന്നു ഇറ്റലിയുടെ സവിശേഷതകൾ.ഇതേ ഇറ്റലിയിൽ 1000 രൂപ ഉണ്ടെങ്കിൽ ഒരു ദിവസത്തേക്ക് എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു സ്ഥലം വടകയ്‌ക്കും എടുക്കാം, രാജാവിനെ പോലെ താമസിക്കുകയും ചെയ്യാം. ഇറ്റാലിയൻ ഗ്രാമമായ പെട്രിറ്റോളിയാണ് 1000 രൂപയ്‌ക്ക് വാടകയ്‌ക്ക് ലഭിക്കുന്ന സ്ഥലം.പൂന്തോട്ടങ്ങളും നീന്തൽക്കുളങ്ങളും ഉൾപ്പടെയുള്ള ആഡംബര അടങ്ങിയ ഒരു വലിയ കൊട്ടാരമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭക്ഷണശാലകൾ, ബാറുകൾ, സൂപ്പർമാർക്കറ്റ് തുടങ്ങി ഒരു മനുഷ്യന് വേണ്ട എല്ലാം ഈ ഗ്രാമം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. 98 കിടപ്പു മുറികളാണ് ഗ്രാമത്തിലെ കൊട്ടാരത്തിൽ ഉള്ളത്. ഏകദേശം 200 ഓളം ആളുകൾക്ക് സുഖമായി താമസിക്കാം. 150 പേരടങ്ങുന്ന ഒരു സംഘം 6 രാത്രികൾ താമസിച്ചു എന്നിരിക്കട്ടെ, അവർക്ക് ചിലവാവുക 10,332 പൗണ്ട് അതായത് ഏകദേശം 10 ലക്ഷം രൂപയോളം. അങ്ങനെ കണക്കാക്കിയാൽ ഒരു രാത്രി ഒരാൾക്ക് കഴിയുന്നതിന് 1000 രൂപ മാത്രമെ ആകുന്നുള്ളൂ.
നിരവധി ആളുകളാണ് ഈ ഗ്രാമം സന്ദർശിക്കാനും ഒരു രാത്രി അവിടെ താമസിക്കുവാനും എത്തുന്നത്. ഇത് ആദ്യമായല്ല ഇറ്റാലിയൻ സർക്കാർ ജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ ഓഫറുകൾ നൽകുന്നത്. ഇറ്റാലിയയിലെ പ്രസിക്‌സ് സിറ്റിയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അങ്ങോട്ട് പണം സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തെ ആളൊഴിഞ്ഞുപോയ പല സ്ഥലങ്ങളും ജനവാസ മേഖലകളാക്കി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു ഇത്തരത്തിലോരു നീക്കം സർക്കാർ നടത്തിയത്.
Comments