ഹലാൽ ആട് കച്ചവടത്തിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ്; മലപ്പുറത്തെ മതപണ്ഡിതന്റെ മകനും സുഹൃത്തിനുമെതിരെ പോലീസിൽ പരാതി; വഞ്ചിക്കപ്പെട്ടത് 100 ലധികം നിക്ഷേപകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹലാൽ ആട് കച്ചവടത്തിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ്; മലപ്പുറത്തെ മതപണ്ഡിതന്റെ മകനും സുഹൃത്തിനുമെതിരെ പോലീസിൽ പരാതി; വഞ്ചിക്കപ്പെട്ടത് 100 ലധികം നിക്ഷേപകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 02:19 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ഹലാൽ ആട് കച്ചവടത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തി മതപണ്ഡിതന്റെ മകനും സുഹൃത്തും. മുജാഹിദ് പണ്ഡിതൻ കെ.വി അബ്ദുൾ ലത്തീഫ് മൗലവിയുടെ മകൻ സലീഖ്, എടവണ്ണ സ്വദേശി റിയാസ് ബാബു എന്നിവരാണ് പലരിൽ നിന്നായി പണം തട്ടിയത്. സംഭവത്തിൽ തട്ടിപ്പിനിരയായവർ മലപ്പുറം ജില്ലാ പോലീസ് മേധാവിയ്‌ക്ക് പരാതി നൽകി.

ഗുജറാത്ത്, രാജസ്ഥാൻ എന്നിവടങ്ങളിൽ നിന്നും ഹലാൽ ആടിനെ എത്തിച്ച് മൊത്തമായി വിൽക്കുന്ന പദ്ധതിയെന്ന് വിശ്വസിപ്പിച്ചായിരുന്നു സലീഖും, റിയാസ് ബാബുവും പണം തട്ടിയത്. 2015 ലാണ് ഇവർ ഇത്തരത്തിലൊരു പദ്ധതിയുമായി രംഗത്ത് വന്നത്. 2019 ഓടെ ഈ പദ്ധതി ഇരുവരും ചേർന്ന് സജീവമാക്കി. മതവിശ്വാസ പ്രകാരം തികച്ചും ഹലാൽ ആയ നിക്ഷേപം ആണ് ഇതെന്ന് പറഞ്ഞായിരുന്നു പ്രചാരണം. ഇതോടെ നിരവധി പേർ ഇതിൽ വീണു.

പദ്ധതിയിൽ പങ്കാളികളായവരിൽ ഭൂരിഭാഗം പേരും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. 5000 രൂപയാണ് ആളുകളിൽ നിന്നും പദ്ധതിയുടെ പേരിൽ ഇരുവരും ഓരോരുത്തരിൽ നിന്നായി ഒരു ഷെയറിന് വാങ്ങിയത്. ഇത്തരത്തിൽ എത്ര ഷെയർ വേണമെങ്കിലും വാങ്ങാം. ഷെയർ ഒന്നിന് 300 മുതൽ 500 രൂപവരെ നിക്ഷേപകർക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പണം എപ്പോൾ വേണമെങ്കിലും പിൻവലിക്കാനുള്ള അവസരമുണ്ടെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നു. പദ്ധതി സത്യമെന്ന് ബോധിപ്പിക്കാൻ അരീക്കോട് ഹലാൽ ഗോട്ട് ഫാം എന്ന പേരിൽ ഒരു സംരംഭവും ഇവർ തുടങ്ങിയിരുന്നതായി പരാതിക്കാർ പറയുന്നു.

ആദ്യമെല്ലാം നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയിരുന്നു. പിന്നീട് ഇത് മുടങ്ങി. ലക്ഷക്കണക്കിന് രൂപ വരെ പദ്ധതിയിൽ നിക്ഷേപിച്ചവർ ഉണ്ട്. ഈ പണം നഷ്ടപ്പെട്ട സ്ഥിതിയിലാണ് ഇവർ. സംഭവ ശേഷം സലീഹും റിയാസ് ബാബുവും ഒളിവിലാണ്.

ഇതോടെയാണ് ആളുകൾ കൂട്ടത്തോടെ പരാതിയുമായി പോലീസിനെ സമീപിച്ചത്. 134 പേരാണ് പരാതി നൽകിയത്. സലീഹും, റിയാസ് ബാബുവും ആഫ്രിക്കയിലാണ് ഇപ്പോഴുള്ളതെന്നാണ് ഇവർ പറയുന്നത്. പണം ആവശ്യപ്പെട്ട് ഇവരുടെ കുടുംബാംഗങ്ങളെ നിക്ഷേപകർ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവരെക്കുറിച്ച് ഒരു അറിവും ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്.

Tags: Policehalal
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies