വിഴിഞ്ഞത്ത് സ്ഥിതി ഗുരുതരം; 35 പോലീസുകാർക്ക് സാരമായ പരിക്ക്; സമരക്കാർക്ക് നേരെ ഒടുവിൽ ഗ്രനേഡ് പ്രയോഗം; പോലീസ് നടപടി ദൗർഭാഗ്യകരമെന്ന് കെസിബിസി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിഴിഞ്ഞത്ത് സ്ഥിതി ഗുരുതരം; 35 പോലീസുകാർക്ക് സാരമായ പരിക്ക്; സമരക്കാർക്ക് നേരെ ഒടുവിൽ ഗ്രനേഡ് പ്രയോഗം; പോലീസ് നടപടി ദൗർഭാഗ്യകരമെന്ന് കെസിബിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 10:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞത്തെ പോലീസ് നടപടി ദൗർഭാഗ്യകരമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി. മത്സ്യത്തൊഴിലാളി സമരത്തിൽ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് പകരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ലാറ്റിൻ അതിരൂപത അധികാരികളും ജനപ്രതിനിധികളുമായി സർക്കാർ ചർച്ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള പരിശ്രമം തുടരണമെന്നും ബിഷപ്പുമാരെ ഉൾപ്പെടെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയ്യാറാകണമെന്നും കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.

അതേസമയം പോലീസ് സ്‌റ്റേഷൻ കേന്ദ്രീകരിച്ച് സമരാനുകൂലികൾ നടത്തിയ ആക്രമണത്തിൽ ഏകദേശം 35-ഓളം പോലീസുകാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. വിഴിഞ്ഞത്തെ ഒരു പോലീസ് സ്‌റ്റേഷൻ പൂർണമായും തകർത്തിട്ടുണ്ട്. പോലീസ് വാൻ തടയുകയും രണ്ട് പോലീസ് ജീപ്പുകൾ മറിച്ചിടുകയും ചെയ്തു. കരമന, വിഴിഞ്ഞം സ്റ്റേഷനുകളിലെ ജീപ്പുകളാണ് തകർത്തത്. ഫ്‌ളക്‌സ് ബോർഡിലെ പട്ടിക കൊണ്ട് പോലീസുകാരെ സമരാനുകൂലികൾ മർദ്ദിച്ചു. രണ്ട് പോലീസുകാരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദൃശ്യങ്ങൾ പകർത്താനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെയും സമരാനുകൂലികൾ ആക്രമണം അഴിച്ചുവിട്ടു. ഒരു പോലീസുകാരന്റെ കാലൊടിഞ്ഞു. ആയിരത്തോളം വരുന്ന സമരാനുകൂലികൾ ചേർന്നാണ് സ്‌റ്റേഷൻ ആക്രമിച്ചത്. അക്രമികളെ തടയാൻ പോലീസ് രണ്ട് റൗണ്ട് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. ഒടുവിലാണ് സ്‌റ്റേഷൻ പരിസരത്ത് നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പോലീസിനായത്. വിഴിഞ്ഞം ബസ് സ്റ്റാൻഡിന് സമീപത്താണ് പ്രതിഷേധക്കാർ ഇപ്പോൾ സംഘടിക്കുന്നത്. സ്ഥിതി വഷളായതോടെ കമ്മീഷണർ അടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

 

 

 

Tags: Policekcbcvizhinjam
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies