ജയ്പൂർ: സ്കൂളിലെ ശൗചാലയത്തിൽ കുഞ്ഞിന് ജന്മം നൽകി 15 കാരി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പെൺകുട്ടിയെ കഴിഞ്ഞ 11 മാസമായി ലൈംഗികമായി പീഡിപ്പിച്ചുവരുന്ന 21 കാരനെതിരെ പോലീസ് കേസെടുത്തു.
കുഞ്ഞിനെ പ്രസവിച്ച ശേഷം ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 15 കാരി പിടിയിലാവുകയായിരുന്നു. കുഞ്ഞും അമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതിയും പെൺകുട്ടിയും ബന്ധുക്കളാണെന്ന് പോലീസ് വ്യക്തമാക്കി.
15 കാരി ഇടക്കിടെ മുത്തശ്ശിയെ സന്ദർശിക്കാനായി അയൽ ഗ്രാമത്തിലേക്ക് പോകുമായിരുന്നു. ഇവിടെ വച്ചാണ് ബന്ധുവായ യുവാവുമായി കൂടുതൽ അടുക്കുന്നത്. തുടർന്ന് യുവാവ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
Comments