ഇടുക്കി: അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനത്തിന് തീ പിടിച്ചു. വണ്ടിപ്പെരിയാറിൽ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ ആളപായമില്ല.
വണ്ടിപ്പെരിയാറിനും, കുമളിയ്ക്കും ഇടയിൽ 62ാം മൈലിൽവച്ചായിരുന്നു അപകടം. ഓടിക്കൊണ്ട് ഇരിക്കുന്നതിനിടെ പെട്ടെന്ന് വാഹനത്തിൽ നിന്ന് തീ ഉയരുകയായിരുന്നു. ഇത് കണ്ട സംഘം പെട്ടെന്ന് വാഹനത്തിൽ നിന്നും ചാടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഗുണ്ടൂരുവിൽ നിന്നും എത്തിയ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം ആണ് തീപിടിച്ചത്. അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് സമീപവാസികളാണ് തീ അണയ്ക്കാൻ ശ്രമിച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു.
Comments