സിപിഎമ്മും സർക്കാരും വിഴിഞ്ഞം സമരത്തെ പ്രാേത്സാഹിപ്പിക്കുന്നു: പിന്നിൽ മന്ത്രിമാർ; തുറന്നടിച്ച് കെ. സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മും സർക്കാരും വിഴിഞ്ഞം സമരത്തെ പ്രാേത്സാഹിപ്പിക്കുന്നു: പിന്നിൽ മന്ത്രിമാർ; തുറന്നടിച്ച് കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 02:24 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : വിഴിഞ്ഞത്ത് അക്രമികൾ അഴിഞ്ഞാട്ടം നടത്തിയതിൽ പ്രതിഷേധം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുൻകൂട്ടി കാര്യങ്ങൾ അറിഞ്ഞിട്ടും ആവശ്യമായ നടപടികൾ എടുക്കാൻ പോലീസിന് സാധിച്ചില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. അക്രമം തടയാൻ പോലീസ് മുതിർന്നില്ല. കേസിന്റെ തീവ്രത കുറയ്‌ക്കാനാണ് മേലധികാരികൾ ശ്രമിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാഴ്ചയായി വ്യാപകമായ അക്രമങ്ങൾ നടക്കുന്നു. എന്നാൽ ഇത് കാര്യമാക്കിയെടുക്കാൻ പോലീസിനായില്ല. ആവശ്യമായ പോലീസ് സന്നാഹത്തെ വിന്യസിക്കാനോ അക്രമം തടയാനോ വകുപ്പ് തയ്യാറായില്ല. അക്രമത്തിൽ 55 ഓളം പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പക്ഷേ നിരവധി പേർക്ക് പ്രാഥമിക ശുശ്രൂഷ നൽകി ഇന്നലെ തന്നെ ആശുപത്രിയിൽ നിന്ന് പറഞ്ഞുവിട്ടു. ഈ കണക്കുകൾ പോലീസ് തന്നെ മറച്ചുവെയ്‌ക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശവാസികൾക്ക് നേരെ വലിയ തോതിൽ അക്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ സർക്കാർ ഇതിന് നേരെ കണ്ണടയ്‌ക്കുകയാണ്.

എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് സമരക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിരലിൽ എണ്ണാവുന്നവരെ മാത്രമാണ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. സർക്കാരിന്റെ ഒത്താശ സമരക്കാർക്ക് ലഭിക്കുന്നുണ്ട്. സർക്കാരിൽ ഇരുന്നുകൊണ്ട് മന്ത്രിമാർ സമരത്തെ അനുകൂലിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ഗതാഗത മന്ത്രി ആന്റണി രാജു നേരിട്ട് സമരക്കാരെ പിന്തുണക്കുന്നു. അദ്ദേഹവും കുടുംബവും സമരത്തിന് പിന്നിൽ മാസങ്ങളായി പ്രവർത്തിക്കുന്നു. വിഴിഞ്ഞം തുറമുഖം അട്ടിമറിയ്‌ക്കുക എന്ന അജണ്ട സർക്കാരിലെ ചിലർക്കുണ്ട്. സിപിഎമ്മും സർക്കാരും സമരത്തെ പ്രോത്സാഹിപ്പിക്കുകയും അതിൽ ചിലർ തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നു. അതാണ് വിഴിഞ്ഞത്ത് കാണുന്നത്. ആന്റണി രാജുവും സംഘവും സമരത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ വി ശിവൻകുട്ടിയും സംഘവും തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്ന് പറഞ്ഞുപരത്താൻ ശ്രമിക്കുന്നു.

സമരപ്പന്തൽ പൊളിച്ച് നീക്കണമെന്നും സമരക്കാരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിന് സർക്കാരോ പോലീസ് വകുപ്പോ തയ്യാറായില്ല. കൂടംകുളം സമരസംഘത്തിന് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഹൈക്കോടതി ആവർത്തിച്ച് പറഞ്ഞിട്ടും സർക്കാർ ഒരുനടപടിയും എടുത്തില്ല.

വിഴിഞ്ഞത്ത് പദ്ധതി അട്ടിമറിക്കാൻ അനുവദിക്കില്ല. സംസ്ഥാന വികസനത്തിന് തന്നെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് വിഴിഞ്ഞം. സർക്കാർ മുൻകൈ എടുത്തു സമരം അവസാനിപ്പിക്കണം. സ്ഥാപിത താല്പര്യങ്ങൾ ആണ് സമരത്തിന് പിന്നിൽ. സമരത്തിന്റെ മറവിൽ പ്രദേശവാസികളെ അക്രമിക്കുന്നത് നിർത്തലാക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Tags: BJPvizhinjamവിഴിഞ്ഞം
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies