52-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് 'ഫാമിലി’; സന്തോഷം പങ്കുവെച്ച് അണിയറപ്രവർത്തകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

52-ാമത് റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക് ‘ഫാമിലി’; സന്തോഷം പങ്കുവെച്ച് അണിയറപ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 05:43 pm IST
Facebook
Twitter
WhatsAppTelegram

ഡോൺ പാലത്തറയുടെ സംവിധാനത്തിൽ വിനയ് ഫോർട്ട് നായകനായി എത്തുന്ന ‘ഫാമിലി’ എന്ന ചിത്രം 52-ാമത് റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിനയ് ഫോർട്ടിനൊപ്പം ദിവ്യ പ്രഭ, നിൽജ കെ. ബേബി എന്നിവരും ചിത്രത്തപിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെതർലന്റ്സിൽ ജനുവരി 26 മുതൽ ഫെബ്രുവരി 6 വരെയാണ് ചലച്ചിത്രമേള നടക്കുക. ന്യൂട്ടൺ സിനിമയുടെ ബാനറിൽ സനിറ്റ ചിറ്റിലപ്പിള്ളിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡോൺ പാലത്തറയുടെ ആറാമത് ചിത്രമാണ് ‘ഫാമിലി’. കുടുംബങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ എങ്ങനെ ഒരു മാഫിയ പോലെ അവരുടെ ഉള്ളിൽ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു എന്ന് ചർച്ച ചെയ്യുന്ന ചിത്രമാണിത്. മാത്രമല്ല, മതവും കുടുംബവും പരസ്പരം എങ്ങനെ സമരസപ്പെട്ടിരിക്കുന്നു എന്ന ചോദ്യവും ചിത്രം മുന്നോട്ട് വയ്‌ക്കുന്നു.

‘മധ്യകേരളത്തിന്റെ ദൃശ്യഭംഗിയും കഥാപാത്രങ്ങളുടെ ജീവിതവും തമ്മിലുള്ള വൈരുധ്യത്തെ സ്ക്രീനിൽ ചിത്രീകരിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്തമായ ചലച്ചിത്രാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ‘ഫാമിലി’. ഈ സിനിമ യാഥാർഥ്യമാക്കാൻ ഒപ്പം നിന്ന നിർമ്മാതാവ് ന്യൂട്ടൻ സിനിമയോടും മറ്റെല്ലാ സഹപ്രവർത്തകരോടരും ഞാൻ കടപ്പെട്ടിരിക്കുന്നു. സിനിമയെ അംഗീകരിച്ചു കൊണ്ട് തിരഞ്ഞെടുത്ത ഐഎഫ്എഫ്ആർ- നോടും ഞാൻ നന്ദി രേഖപെടുത്തുന്നു’ എന്ന് ചിത്രത്തിന്റെ രചയിതാവും സംവിധായകനും എഡിറ്ററുമായ ഡോൺ പാലത്തറ പ്രതികരിച്ചു.

‘ഡോൺ പാലത്തറക്ക് വ്യക്തിപരമായി ഏറെ ചേർന്ന് നിൽക്കുന്ന സിനിമയാണ് ഫാമിലി. അതിനാൽ തന്നെ സിനിമ അത്രമേൽ ക്രിയാത്മകവും സത്യസന്ധവുമാണ്’ എന്ന് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോർട്ട് പറഞ്ഞു. ‘ഐഎഫ്എഫ്ആറിലൂടെ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കുന്നത് സന്തോഷകരമായ കാര്യമാണ്. ഒരേ സമയം ധീരവും ക്രിയാത്മകവുമായ സിനിമകൾ ചെയുന്ന ഡോണിനോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചത് അവിസ്മരണീയമായ അനുഭവമായിരുന്നു’ എന്ന് ചിത്രത്തിന്റെ നിർമ്മാതാവ് സനിറ്റ ചിറ്റിലപ്പിള്ളിയും പ്രതികരിച്ചു. ഷെറിൻ കാതറിനാണ് ചിത്രത്തിന്റെ സഹരചയിതാവ്. ജലീൽ ബാദുഷ ഛായാഗ്രഹണം നിർവഹിക്കുന്നു.

Tags: family
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies