ലക്നൗ : ഉത്തർപ്രദേശിൽ 16 ഐപിഎസ് ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം.ബനാറസ് , ആഗ്ര , നോയിഡ , ഗാസിയാബാദ് , പ്രയാഗ്രാജ് എന്നിവിടങ്ങളിലാണ് പുതിയ പോലീസ് കമ്മീഷണർമാരെ നിയമിച്ചത് . പോലീസ് കമ്മീഷണറേറ്റ് സംവിധാനം നടപ്പിലാക്കാൻ ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകിയതിനെ തുടർന്നാണ് നടപടി.
നോയിഡ പോലീസ് കമ്മീഷണറായി ലക്ഷ്മി സിംഗ് , ഗാസിയാബാദ് അജയ് മിശ്ര, ആഗ്ര പ്രിതീന്ദർ സിംഗ്, പ്രയാഗ്രാജ് രമിത് ശർമ്മ , വാരണാസി അശോക് മുത്താ ജെയിൻ എന്നിങ്ങനെയാണ് നിയമനം. ഇതിന് പുറമെ എസ്എസ്പി ഗാസിയാബാദ് മുനിരാജിനെ അയോദ്ധ്യ എസ്എസ്പിയായി നിയമിച്ചു. ബഹ്റൈച്ചായ് എസ്എസ്പിയായി പ്രശാന്ത് വർമ , മഥുര എസ്എസ്പിയായി പ്രയാഗ്രാജ് ശൈലേഷ് പാണ്ഡെ എന്നിങ്ങനെയാണ് മറ്റു നിയമനങ്ങൾ.അഭിഷേക് യാദവിനെ ലഖ്നൗ ഹെഡ്ക്വാർട്ടേഴ്സ് എസ്പിയായും നിയമിച്ചു.
Comments