തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിനെതിരെ മാർച്ച് നടത്തിയതിന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർക്കെതിരെ കേസ്. വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി മാർച്ചിനെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന എഴുന്നൂറോളം പേർക്കെതിരെയാണ് കേസ്. നിയമ വിരുദ്ധമായി സംഘം ചേർന്നതിനും പൊതു ഗതാഗതം തടസ്സപ്പെടുത്തിയത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിഴിഞ്ഞ തുറമുഖ നിർമ്മാണത്തിനെതിരെ നടക്കുന്ന സമരത്തിനെതിരെ പ്രാദേശിക ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഹിന്ദു ഐക്യവേദി സമരം നടത്തിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ ആരംഭിച്ച മാർച്ച് ശശികല ടീച്ചറാണ് ഉദ്ഘാടനം ചെയ്തത്. പൊതുഗതാഗതം തടസ്സപ്പെടുത്തി മാർച്ച് നടത്തിയെന്ന കുറ്റം ചുമത്തിയാണ് കണ്ടാലറിയാവുന്ന 700 പേർക്കെതിരെ കേസെടുത്തത്.
Comments