തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ തീവ്രവാദ സാന്നിധ്യം പരിശോധനയ്ക്ക് വിധേയമാക്കി എൻഐഎ.തലസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടുകാർ എൻഐഎയുടെ നിരീക്ഷണത്തിലാണ്.വിഴിഞ്ഞം സമരത്തിൽ ഇവർ വീണ്ടും നുഴഞ്ഞുകയറി ആക്രമണ സ്വഭാവം ഊതിക്കത്തിക്കാതിരിക്കാനാണ് എൻഐഎ നിരീക്ഷണം.
പോപ്പുലർ ഫ്രണ്ടിന്റെ ബി ടീമായി പ്രവർത്തിക്കുന്ന എസ്ഡിപിഐയുടെ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി സമരത്തിൽ പങ്കെടുത്തിരുന്നു .വിഴിഞ്ഞം സമരത്തിൽ സഹകരിച്ചിട്ടുണ്ടോയെന്നും തുടർ സഹകരണമുണ്ടായോ എന്ന കാര്യവുമാണ് എൻഐഎ പരിശോധിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീൻ മൂവ്മെന്റിലെ അംഗങ്ങൾ പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞു കയറിയിരുന്നു. ഇവർക്ക് പുറമേ ചില തീവ്ര ഇടത് അനുകൂല സംഘടനകളും, ഇസ്ലാമിക സംഘടനകളും പ്രതിഷേധക്കാർക്കിടയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ട്. ഇവരുടെ ബിനാമി അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കും. സംസ്ഥാന പോലീസിൽ നിന്ന് ലഭിച്ച വിവരങ്ങൾ എൻ.ഐ.എ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.
Comments