പാറശ്ശാല: മൊല്ലങ്കോട് മേടവിളാകം മാർത്താണ്ഡംതുറ സ്വദേശിനിയായ 24 കാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി പരാതി. അഞ്ചുദിവസം മുൻപ് പൊഴിയൂർ കടൽത്തീരത്തു നിന്നാണ് എംസിഎ വിദ്യാർത്ഥിയായ പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ചെരിപ്പും ഒരു ബാഗും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊഴിയൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇത് വരെ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
പൊഴിയൂർ മേഖലയിലെ സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, പർദ്ദ ധരിച്ച ഒരു പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറിപോകുന്നത് കണ്ടെത്തി. ഇത് കാണാതായ പെൺകുട്ടി തന്നെയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. പെൺകുട്ടിയെ സംസ്ഥാന അതിർത്തിയിൽ കൊണ്ടുവിട്ടതായി ഓട്ടോഡ്രൈവറും മൊഴി നൽകി.
തുടർന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് പാസ്പോർട്ട് നഷ്ടപ്പെട്ടതായും ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതായും കണ്ടെത്തി. ഇത് വീണ്ടെടുക്കാനായി സൈബർ സെല്ലിനെ സമീപിച്ചിരിക്കുകയാണ് പോലീസ്.
Comments