''വല്ലാത്ത ക്രൂരതയായിപ്പോയി... ഞാൻ ഗുരുവായൂരപ്പനോട് പറയും അമ്മയെ ശിക്ഷിക്കാൻ''; പപ്പായ മരം വെട്ടിക്കളഞ്ഞതിൽ സങ്കടപ്പെടുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”വല്ലാത്ത ക്രൂരതയായിപ്പോയി… ഞാൻ ഗുരുവായൂരപ്പനോട് പറയും അമ്മയെ ശിക്ഷിക്കാൻ”; പപ്പായ മരം വെട്ടിക്കളഞ്ഞതിൽ സങ്കടപ്പെടുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 10:43 pm IST
FacebookTwitterWhatsAppTelegram

തന്റെ വീട്ടുമുട്ടത്തെ പപ്പായ മരം വെട്ടിക്കളഞ്ഞതിൽ സങ്കടപ്പെട്ട് കരയുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അഞ്ചുവയസ്സുള്ള കുഞ്ഞുണ്ണി (ദീക്ഷിത്) ആണ് മരം വെട്ടിക്കളഞ്ഞതിന് സംസ്തൃതത്തിലും പാതി മലയാളത്തിലുമായി വിലപിക്കുന്നത്. അത് നമുക്ക് പ്രാണവായു തരുന്ന മരമല്ലേ, അതിനെ അങ്ങനെ ഒരു ദയയുമില്ലാതെ വെട്ടിക്കളയാൻ പാടുണ്ടോ എന്നാണ് കുഞ്ഞുണ്ണിയുടെ ചോദ്യം. പൂജാമുറിയിൽ പോയി നമസ്‌കരിച്ച് കരയുന്നുമുണ്ട് ഈ അഞ്ച് വയസുകാരൻ.

‘വല്ലാത്ത ക്രൂരതയായിപ്പോയി……
ഈ പിഞ്ചു പപ്പായ മരത്തോട് അമ്മ എന്തിനിത് ചെയ്തു………
എന്തിന് വെട്ടിക്കളഞ്ഞു………
അമ്മയ്‌ക്ക് എങ്ങനെ ഇതു ചെയ്യാൻ മനസുവന്നു……
നമുക്ക് ശ്വാസം തരുന്ന വൃക്ഷമല്ലായിരുന്നോ…..
ഒരു വയസുപോലും പ്രായമില്ലല്ലോ ഇതിന്………
അമ്മൂമ്മയ്‌ക്കെങ്കിലും അമ്മയെ തടയാമായിരുന്നില്ലേ……….
ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു……
ഞാൻ ഗുരുവായൂരപ്പനോട് പറയും അമ്മയെ ശിക്ഷിക്കാൻ….’ കുഞ്ഞുണ്ണി കരഞ്ഞുകൊണ്ട് പറഞ്ഞു.

തിരുവനന്തപുരത്ത് ചിന്മയ വിദ്യാലയത്തിൽ യുകെജിയിലാണ് ദീക്ഷിത് പഠിക്കുന്നത്. തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജ് പ്രൊഫസർ പൈതൃകരത്നം ഡോ. ഉണ്ണികൃഷ്ണന്റെയും കേരള സർവ്വകലാശാല സംസ്‌കൃത വേദാന്ത വിഭാഗം മേധാവി വിജയകുമാരിയുടെയുടെയും ഇളയ മകനാണ്. മൂത്ത മകൾ നിവേദിത ആയുർവേദ ഡോക്ടറാണ്. രണ്ടാമത്തെ മകൾ സമന്വിത പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

ഈ കുടുംബത്തിനും ഒരു പ്രത്യേകതയുണ്ട്. അത് മറ്റൊന്നുമല്ല, ഇവരെല്ലാം വീട്ടിൽ സംസ്‌കൃതത്തിലാണ് സംസാരിക്കാറുള്ളത്. സ്വപ്നം കാണുന്നത് പോലും സംസ്‌കൃതത്തിൽ തന്നെ. കുഞ്ഞുണ്ണിയുടെ അമ്മ വിദയകുമാരി ടീച്ചറും വൃക്ഷസ്നേഹിയാണ്. കാര്യവട്ടം കാമ്പസിലും സംസ്‌കൃത കോളേജിൽ പഠിപ്പിക്കുമ്പോഴും അവർ നിരവധി മരങ്ങൾ നടുകയും നടാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും വെട്ടിയ മരത്തിന് പകരം മറ്റൊന്ന് നടാമെന്ന് പറഞ്ഞ് അമ്മയും അമ്മൂമ്മയും കൂടി തത്കാലം കുഞ്ഞുണ്ണിയെ ആശ്വസിപ്പിച്ചിരിക്കുകയാണ്.

Tags: viralവൈറൽ വീഡിയോ
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies