'ഇന്ത്യ എന്റെ ജീവിതത്തിന്റെ ഭാഗം, എവിടെ ആയാലും ഇന്ത്യ ഒപ്പം കാണും'; പത്മഭൂഷൺ ഏറ്റുവാങ്ങി ​ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യ എന്റെ ജീവിതത്തിന്റെ ഭാഗം, എവിടെ ആയാലും ഇന്ത്യ ഒപ്പം കാണും’; പത്മഭൂഷൺ ഏറ്റുവാങ്ങി ​ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 09:32 am IST
FacebookTwitterWhatsAppTelegram

ഡൽഹി: ഇന്ത്യ ലോകത്തിന് നല്‍കിയ ടെക് മേധാവിയാണ് ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ. 2022 ലെ ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിൽ സുന്ദർ പിച്ചൈയ്‌ക്ക് പത്മഭൂഷൺ നൽകി ഇന്ത്യ ആദരിച്ചു. ഡിസംബർ 2-ന് സാൻഫ്രാൻസിസ്കോയിൽ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ഏറ്റുവാങ്ങിയത്. ബഹുമതി സ്വീകരിച്ച ശേഷം പിച്ചൈ പറഞ്ഞ വാക്കുകൾ ലോകമൊട്ടാകെയുള്ള ഭാരതീയരുടെ ഹൃദയം കീഴടക്കുകയാണ്. ഇന്ത്യ തന്റെ ഭാഗമാണ്, താൻ എവിടെ പോയാലും അത് തന്റെ കൂടെ കൊണ്ടുപോകും എന്നാണ് പത്മഭൂഷൺ ഏറ്റുവാങ്ങി കൊണ്ട് സുന്ദർ പിച്ചൈ പറഞ്ഞത്.

‘ഈ മഹത്തായ ബഹുമതിക്ക് ഞാൻ ഇന്ത്യൻ സർക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും അങ്ങേയറ്റം നന്ദിയുള്ളവനാണ്. എന്നെ രൂപപ്പെടുത്തിയ രാജ്യം ഈ രീതിയിൽ ആദരിക്കുന്നത് അവിശ്വസനീയമാംവിധം അഭിമാനം നൽകുന്നു. ഇന്ത്യ എന്റെ ജീവിതത്തിന്റെ ഭാഗം. ഞാൻ എവിടെ പോയാലും ഇന്ത്യയെ ഒപ്പം കൊണ്ടുപോകുന്നു’ എന്ന് സുന്ദർ പിച്ചൈ പറഞ്ഞു. യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവാണ് പത്മഭൂഷൺ പുരസ്കാരം സുന്ദർ പിച്ചൈയ്‌ക്ക് നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാങ്കേതികവിദ്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും സുന്ദർ പിച്ചൈ പ്രശംസിച്ചു. ‘പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാട് സാങ്കേതികവിദ്യയുടെ പുരോ​ഗതിയെ ത്വരിതപ്പെടുത്തുന്നതാണ്. സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഗൂഗിളും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കുകയാണ്. ഇന്ത്യയിൽ നടക്കുന്ന ഡിജിറ്റൽ വിപ്ലവം ഗൂഗിൾ പൂർണമായി ഉപയോഗിക്കും’ എന്നും സുന്ദർ പിച്ചൈ പറഞ്ഞു.

Tags: sundar pichai
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies