ബംഗളൂരു: നിരപരാധിയായ ആൾക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസുകാർക്ക് പിഴ ചുമത്തി കോടതി.അഞ്ച് ലക്ഷം രൂപയാണ് മംഗളൂരു രണ്ടാംക്ലാസ് അഡീഷണൽ ഫാസ്റ്റ് ട്രാക്ക് പ്രത്യേക പോക്സോ കോടതി വിധിച്ചത്.
വനിതാ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി പി റോസമ്മ, ഇൻസ്പെക്ടർ രേവതി എന്നിവർക്കാണ് ജഡ്ജി കെ യു രാധാകൃഷ്ണൻ പിഴ ചുമത്തിയത്. ഒരു വർഷമാണ് ഇവർ നവീൻ സെക്വീരയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചത്.
മംഗളൂരു റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് വിധി. അന്വേഷണ ഘട്ടത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് നവീൻ സെക്വേര എന്നുപേരുള്ള മറ്റൊരു യുവാവിനെ പ്രതിയാക്കുകയായിരുന്നു.
കുറ്റക്കാരായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് ജഡ്ജി ഉത്തരവിട്ടു. പീഡന കേസിൽ ഇരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നവീൻ സെക്വീരയെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ പ്രതിയുടെ പ്രായം 25 വയസും പോലീസ് അറസ്റ്റ് ചെയ്തയാളുടെ വയസ് 47 ആണെന്നും നവീന്റെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.
Comments