വടക്കാഞ്ചേരി: വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതിയെ 22 വർഷങ്ങൾക്ക് ശേഷം പിടികൂടി. വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലം സ്വദേശി പ്രദീപിനെയാണ് കഴിഞ്ഞ ദിവസം വടക്കാഞ്ചേരി പോലീസ് തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
2000-ലായിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റകൃത്യത്തിന് ശേഷം നാടുവിട്ട പ്രദീപ് കർണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽസ മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഇയാൾ കാഞ്ചീപുരത്തുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം കാഞ്ചീപുരത്ത് നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
Comments