6.51 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്പ്ലേ, 5000 mAh ബാറ്ററി, ആൻഡ്രോയ്ഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റം; വൻ വിലക്കുറവിൽ ഇന്ത്യയിലെത്തിയ വിവോ വൈ02 സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ അറിയാം- Vivo Y02
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

6.51 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്പ്ലേ, 5000 mAh ബാറ്ററി, ആൻഡ്രോയ്ഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റം; വൻ വിലക്കുറവിൽ ഇന്ത്യയിലെത്തിയ വിവോ വൈ02 സ്മാർട്ട് ഫോണിന്റെ സവിശേഷതകൾ അറിയാം- Vivo Y02

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 04:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബഡ്ജറ്റ് സ്മാർട്ട് ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് വൻ വിലക്കുറവിൽ ചൈനീസ് കമ്പനിയായ വിവോയുടെ പുതിയ മോഡൽ ഇന്ത്യയിലെത്തി. വിവോ വൈ02 എന്ന പേരിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ ഫോണിന്റെ വിശേഷങ്ങൾ അറിയാം.

ഫോണിന്റെ ഒരു പതിപ്പ് മാത്രമാണ് നിലവിൽ വിവോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഓർക്കിഡ് ബ്ലൂ, കോസ്മിക് ഗ്രേ തുടങ്ങി രണ്ട് നിറങ്ങളിൽ വിവോ വൈ02 ലഭ്യമാണ്. ഓൺലൈനിലും അംഗീകൃത റീട്ടെയിൽ ഷോപ്പുകളിലും ഫോൺ ലഭ്യമാണ്.

6.51 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്പ്ലേ ആണ് കമ്പനി ഫോണിന് നൽകിയിരിക്കുന്നത്. 720×1600 പിക്സൽ റെസല്യൂഷൻ ഡിസ്പ്ലേക്ക് ഉണ്ട്. 20:9 ആണ് ആസ്പെക്ട് റേഷ്യോ. കാഴ്ചാനുഭവം സുരക്ഷിതമാക്കുന്നതിന്, ഐ പ്രൊട്ടക്ഷൻ മോഡും കമ്പനി ഡിസ്പ്ലേക്ക് നൽകുന്നുണ്ട്.

3ജിബി റാമും 32ജിബി ഇന്റേണൽ മെമ്മറിയുമുള്ള വിവോ വൈ02 ഫോണിൽ, മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് മെമ്മറി 1ടിബി വരെ വർദ്ധിപ്പിക്കാം. ആൻഡ്രോയ്ഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിന് വിവോയുടെ സ്വന്തം പ്ലാറ്റ്ഫോമായ വൺ ടച്ച് ഓഎസ് 12 പിന്തുണ നൽകുന്നു. സിംഗിൾ ലെൻസ് 8 മെഗാ പിക്സൽ റിയർ കാമറയുള്ള ഫോണിന് 5 മെഗാ പിക്സൽ ഫ്രണ്ട് കാമറയാണ് ഉള്ളത്. ടൈം ലാപ്സ്, ബൊക്കെ മോഡ്, ഫേസ് ബ്യൂട്ടി എന്നീ സംവിധാനങ്ങളും കാമറയുടെ അനുബന്ധ ഫീച്ചറുകളായി ലഭ്യമാണ്.

5000 mAh ബാറ്ററിയാണ് കമ്പനി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ഫുൾ ചാർജിൽ ഒരു ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജിപിഎസ് കൃത്യതയ്‌ക്ക് വേണ്ടി ഇലക്ട്രോണിക് കോമ്പസ്, ഫേസ് വേക്ക്, ഈസി ഷെയർ, ഐ മാനേജർ തുടങ്ങി നിരവധി ഫീച്ചറുകളും ഫോണിൽ ലഭ്യമാണ്.

ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോൺ വിഭാഗത്തിൽ പെടുന്ന വിവോ വൈ02 8,999 രൂപയ്‌ക്കാണ് വിപണിയിൽ ലഭ്യമാകുക. നിലവിൽ ജനപ്രിയ ബഡ്ജറ്റ് ഫ്രണ്ട്ലി വിപണിയിൽ ഏറെ പ്രിയങ്കരമായ റെഡ്മി എ വൺ പ്ലസിന് കനത്ത വെല്ലുവിളി ഉയർത്താൻ പര്യാപ്തമായ സ്മാർട്ട് ഫോണാണ് വിവോ വൈ02.

Tags: tech
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies