ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്; ഗോൾഡ് സിനിമയുടെ അതിരുവിട്ട നെഗറ്റീവ് റിവ്യൂകൾക്കെതിരെ തുറന്നടിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്; ഗോൾഡ് സിനിമയുടെ അതിരുവിട്ട നെഗറ്റീവ് റിവ്യൂകൾക്കെതിരെ തുറന്നടിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 07:52 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തന്റെ പുതിയ സിനിമയായ ഗോൾഡിനെതിരായ നെഗറ്റീവ് റിവ്യൂകൾ അതിരുവിട്ടതോടെ തുറന്നടിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം ! കടുപ്പം കൂടിയോ കുറഞ്ഞോ? വെള്ളം കൂടിയോ കുറഞ്ഞോ? പാല് കൂടിയോ കുറഞ്ഞോ? പാല് കേടായോ , കരിഞ്ഞോ? മധുരം കൂടി, മധുരം കുറഞ്ഞു… എന്ന് പറഞ്ഞാൽ ചായ ഉണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോൾ ഉപകരിക്കും. ഫേസ്ബുക്കിലിട്ട പോസ്റ്റിൽ സംവിധായകൻ പറഞ്ഞു.

അയ്യേ ഊള ചായ, വൃത്തികെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞാൽ നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്‌ക്കു പേരിട്ടത്…ഗോൾഡ് എന്നാണ്. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയാനോ ചെയ്തതല്ല ഈ സിനിമയെന്നും ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുതെന്നും അൽഫോൺസ് പുത്രൻ പറയുന്നു.

ഗോൾഡിനെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണമെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. കുറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെക്കുറിച്ചും എന്റെ സിനിമയെക്കുറിച്ചും കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ…. നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്ക് എന്റെ പ്രത്യേക നന്ദിയെന്നും അൽഫോൺസ് പുത്രൻ കൂട്ടിച്ചേർത്തു.

ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു, ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത്. കാരണം
ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്. നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശരിയാണെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച് സിനിമാ ആസ്വാദകരും സജീവമാണ്.

കാശ് കൊടുത്തു വാങ്ങിയ ചായ വായിൽ വയ്‌ക്കാൻ കൊള്ളില്ല എങ്കിൽ എന്ത് ചെയ്യണം? മിണ്ടാതെ ഉരിയാടാതെ കാശും കൊടുത്ത് പോകണം എന്നാണോ ? ഇതായിരുന്നു കമന്റുകളിൽ ഒരാളുടെ ചോദ്യം. കമന്റിന് സംവിധായകൻ മറുപടിയും നൽകുന്നുണ്ട്. ഈ ചായ ഉണ്ടാക്കിയത് ഞാൻ അല്ലെ, നിങ്ങൾക്കു എന്നോട് പറയാൻ പാടില്ലേ ? അത് മൈക്ക് വെച്ച് വിളിച്ചു പറയണോ എന്നുള്ളത് നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം എന്നായിരുന്നു അൽഫോൺസ് പുത്രന്റെ മറുപടി.

തന്റെ മുൻ ചിത്രങ്ങളായ നേരവും പ്രേമവും നോക്കി ഗോൾഡിനെ വിലയിരുത്തരുതെന്ന് അൽഫോൺസ് പുത്രൻ നേരത്തെയും സമൂഹമാദ്ധ്യമങ്ങൾ വഴി തുറന്നുപറഞ്ഞിട്ടുണ്ട്. ഈ പ്രതീക്ഷ പുലർത്തിയവരുടെ നിരാശയും കമന്റുകളിൽ കാണാം.

Tags: MALAYALAM MOVIEഗോൾഡ്
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies