തൃശൂർ: വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പിലാവ് സ്വദേശി ഗ്രീഷ്മയെയാണ് (25) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് റാഷിദ് മകളെ ഉപദ്രവിക്കാറുണ്ടെന്നാണ് യുവതിയുടെ വീട്ടുകാർ ആരോപിച്ചു.
ആറ് വർഷം മുമ്പാണ് റാഷിദ് എന്ന മുസ്ലീം യുവാവിനെ ഗ്രീഷ്മ വിവാഹം കഴിച്ചത്. ഹിന്ദുവായ പെൺകുട്ടി പിന്നീട് മതംമാറി റിൻഷയായി. വീട്ടുകാരെ എതിർത്തായിരുന്നു റാഷിദുമായുള്ള വിവാഹം.
ചിറമനേങ്ങാട് കുറഞ്ചിയിൽ ഞാലിൽ ചന്ദ്രന്റെ മകളാണ് ഗ്രീഷ്മ. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഗ്രീഷ്മയുടെ വീട്ടുകാർ പറയുന്നത്. റാഷിദ് ഭാര്യയെ മർദ്ദിക്കാറുണ്ടെന്നും ആരോപണമുണ്ട്. കോഴിക്കടയിലെ ജീവനക്കാരനാണ് ആരോപണ വിധേയനായ ഭർത്താവ് റാഷിദ്. വീട്ടിലെത്തിയപ്പോഴാണ് ഗ്രീഷ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് റാഷിദ് പറയുന്നു. ചിറമനേങ്ങാട് സ്വദേശിയാണ് ഇയാൾ.
നിലവിൽ ഗ്രീഷ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments