‘അപ്പൊ പിന്നെ ഈ ഞാനാരാടാ..?‘: യുവാവ് കിണറ്റിൽ വീണെന്ന് ഫയർഫോഴ്സിന് ഫോൺ കോൾ; തിരച്ചിലിൽ ഒപ്പം കൂടി ‘കിണറ്റിൽ വീണയാൾ‘- Fire Force Rescue Operation Twist
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അപ്പൊ പിന്നെ ഈ ഞാനാരാടാ..?‘: യുവാവ് കിണറ്റിൽ വീണെന്ന് ഫയർഫോഴ്സിന് ഫോൺ കോൾ; തിരച്ചിലിൽ ഒപ്പം കൂടി ‘കിണറ്റിൽ വീണയാൾ‘- Fire Force Rescue Operation Twist

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 04:33 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: യുവാവ് കിണറ്റിൽ വീണെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്ന ഫയർഫോഴ്സിനൊപ്പം തിരച്ചിലിൽ കൂടി ‘കിണറ്റിൽ വീണയാളും‘. പുലിവാൽ കല്യാണം സിനിമയുടെ കഥയല്ല, കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന സംഭവമാണ്.

കൂത്താട്ടുകുളത്തിനടുത്ത് തിരുമാറാടിയിലാണ് സംഭവം. തിരുമാറാടി വാളിയപ്പാടം നാലുസെന്‍റ് കോളനിയിലെ കിണറ്റിൽ കിഴകൊമ്പ് സ്വദേശി ഉണ്ണി (59) വീണെന്ന് ഇയാളുടെ സുഹൃത്ത് സന്തോഷ് ഫയർഫോഴ്സിനെ വിളിച്ച് പറഞ്ഞു. ഉണ്ണിയുടെ മറ്റൊരു സുഹൃത്തായ ബാബു പറഞ്ഞതനുസരിച്ചാണ് സന്തോഷ് ഫയർഫോഴ്സിനെ വിളിച്ചത്.

ഫോൺകോൾ ലഭിച്ചതനുസരിച്ച് ഫയർഫോഴ്സ് കോളനിയിലെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് സംഭവം അന്വേഷിച്ച് സാക്ഷാൽ ഉണ്ണി തന്നെ തിരച്ചിൽ സംഘത്തിനൊപ്പം കൂടുന്നത്. ഇതോടെ എന്താണ് സംഭവിച്ചതെന്നറിയാൻ നാട്ടുകാർക്കും ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും ആകാംക്ഷയായി.

ഉണ്ണിയും ബാബുവും കുറച്ചുകാലമായി ഒരുമിച്ചാണ് താമസം. കഴിഞ്ഞ ദിവസം ഇരുവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ, ഉണ്ണി പുറത്തേക്ക് ഇറങ്ങി പോയി. കിണറിന് സമീപത്ത് കൂടിയാണ് ഉണ്ണി നടന്ന് പോയത്. ഏറെ സമയം കഴിഞ്ഞിട്ടും ഉണ്ണിയെ കാണാതായതോടെ, ഇയാൾ കിണറ്റിൽ ചാടിയോ എന്ന് ബാബു ആശങ്കപ്പെടുകയായിരുന്നു.

ഈ സമയത്ത് സഥലത്തെത്തിയ സന്തോഷിനോട് ബാബു പറഞ്ഞത്, കിണറിന്റെ ആൾമറയുടെ മുകളിലിരുന്ന ഉണ്ണി കിണറ്റിലേക്ക് വീണു എന്നായിരുന്നു. ഇതോടെ പരിഭ്രാന്തനായ സന്തോഷ് ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു.

സംഭവം നാട്ടുകാർ അറിഞ്ഞതോടെ ‘രക്ഷാപ്രവർത്തനം‘ കാര്യക്ഷമമായി. കിണറിന് സമീപം തിക്കും തിരക്കുമായി. ഈ സമയത്തായിരുന്നു ചായപ്പൊടിയും ബീഡിയുമായി ഉണ്ണിയുടെ എൻട്രി. കിണറ്റിൽ വീണെന്ന് കരുതിയ ഉണ്ണി തിരിച്ചെത്തിയിട്ടും തിരച്ചിൽ നിർത്താൻ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. 30 അടി താഴ്ചയുള്ള കിണറ്റിലിറങ്ങി, ആരും അപകടത്തിൽ പെട്ടിട്ടില്ല എന്ന് ഉറപ്പ വരുത്തിയ ശേഷമാണ് ഫയർഫോഴ്സ് ദൗത്യം അവസാനിപ്പിച്ചത്.

Tags: Fire forcerescue operation
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies