അഹമ്മദാബാദ് : ഗുജറാത്തിൽ ബിജെപിയുടെ ലീഡ് സെഞ്ച്വറി കടക്കുമ്പോൾ പ്രതിപക്ഷ പാർട്ടികളിലെ മുൻനിര നേതാക്കൾക്ക് വൻ തിരിച്ചടി. ബിജെപിയുടെ ലീഡ് 100 കടന്നിരിക്കുകയാണ്. 32 സീറ്റുകളിൽ കോൺഗ്രസും 7 സീറ്റുകളിൽ ആം ആദ്മിയും മുന്നിലാണ്. 98 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
വദ്ഗാം നിയമസഭാ സീറ്റിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസിന്റെ ജിഗ്നേഷ് മേവാനി പിന്നിലാണ്. ജിഗ്നേഷിനെതിരെ ബിജെപി മണിലാൽ വഗേലയെയാണ് മത്സരിപ്പിച്ചത്. ദൽപത് ഭാട്ടിയയാണ് ആം ആദ്മി സ്ഥാനാർത്ഥി.
ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും പിന്നിലാണ്. നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഖാംബാലിയയിൽ നിന്ന് മത്സരിക്കുന്ന ഇസുദാൻ ഗദ്വിയ്ക്ക് ലീഡ് കുറഞ്ഞുവരികയാണ്. ആം ആദ്മിയും സംസ്ഥാന അദ്ധ്യക്ഷൻ ഗോപാൽ ഇറ്റാലിയയും പിന്നിലാണ് സൂറത്തിലെ കതർഗാം നിയോജക മണ്ഡലത്തിൽ നിന്നാണ് ഇറ്റാലിയ മത്സരിക്കുന്നത്.
Comments