വിവാദങ്ങളെ കാറ്റിൽപ്പറത്തി ജാംനഗർ; റിവാബ ജഡേജയുടെ വിജയത്തിന് ഇരട്ടി മധുരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാദങ്ങളെ കാറ്റിൽപ്പറത്തി ജാംനഗർ; റിവാബ ജഡേജയുടെ വിജയത്തിന് ഇരട്ടി മധുരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 02:41 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: കന്നിയങ്കത്തിൽ വിജയം സ്വന്തമാക്കി റിവാബ ജഡേജ. ജാംനഗർ നോർത്ത് മണ്ഡലത്തിൽ 72,000ത്തിലധികം വോട്ടുകൾ നേടിയായിരുന്നു റിവാബയുടെ വിജയം.

”ഇത് എന്റെ മാത്രം വിജയമല്ല, ഞങ്ങൾ എല്ലാവരുടേതുമാണ്” എന്നതായിരുന്നു ഫലപ്രഖ്യാപനത്തിന് പിന്നാലെ റിവാബ പ്രതികരിച്ചത്. തന്നെ സ്ഥാനാർത്ഥിയായി  അംഗീകരിക്കുകയും ഓരോ ജനങ്ങളിലേക്കും എത്തുന്നതിന് വേണ്ടി പ്രവർത്തിക്കുകയും സഹായിക്കുകയും ചെയ്തവരുടെ വിജയമാണിത്. എല്ലാവർക്കും നന്ദിയറിയിക്കുന്നുവെന്നും റിവാബ പറഞ്ഞു.

56.75 ശതമാനം വോട്ടുകൾ സ്വന്തമാക്കിയ റിവാബ 42,405 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജാംനഗർ നോർത്തിൽ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആംആദ്മി സ്ഥാനാർത്ഥി കർഷൻഭായ് കർമൂർ 30,000ത്തിനടുത്ത് വോട്ടുകൾ നേടിയാണ് കോൺഗ്രസിനെ അട്ടിമറിച്ച് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസിന് വേണ്ടി ബിപേന്ദ്രസിൻ ചതുർസിൻ ജഡേജയായിരുന്നു മത്സരിച്ചത്. അദ്ദേഹം 19,678 വോട്ടുകളിൽ ഒതുങ്ങി തോൽവി അംഗീകരിച്ചു.

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയായ റിവാബ ഒരു പൊതുപ്രവർത്തകയായിരുന്നു. ജനങ്ങളെ സേവിക്കുന്നതിൽ എന്നും താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള റിവാബയെ ജാംനഗറിൽ മത്സരിക്കാൻ നിയോഗിക്കുകയായിരുന്നു ബിജെപി നേതൃത്വം. തുടർന്ന് റിവാബയ്‌ക്ക് വേണ്ടി പിന്തുണ തേടി ഭർത്താവ് രവീന്ദ്ര ജഡേജ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ റിവാബയുടെ രാഷ്‌ട്രീയ പ്രവേശനവും എംഎൽഎ സ്ഥാനാർത്ഥിത്വവും ഏറെ വിവാദങ്ങൾക്കും തിരികൊളുത്തിയിരുന്നു. ക്രിക്കറ്റ് താരത്തിന്റെ പങ്കാളി ബിജെപിക്ക് വേണ്ടി മത്സരിച്ചത് പലരെയും അലോസരപ്പെടുത്തി. പിന്തുണ പ്രഖ്യാപിച്ചെത്തിയ ജഡേജയെയും നിരവധി പേർ വിമർശിച്ചു. ഏറ്റവുമൊടുവിൽ ജാംനഗറിൽ നിന്നുള്ള അന്തിമ ഫലപ്രഖ്യാപനം വന്നതോടെ വിവാദങ്ങളെ കാറ്റിൽപ്പറത്തി കന്നിയങ്കത്തിൽ തന്നെ അനായാസ ജയം സ്വന്തമാക്കി മറുപടി പറഞ്ഞിരിക്കുകയാണ് റിവാബ ജഡേജ.

2017ൽ 40,963 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജാംനഗർ നോർത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ധർമേന്ദ്രസിൻ മെറൂഭയുടെ വിജയം. തൽസ്ഥാനത്ത് അങ്കത്തിനിറങ്ങിയ റിവാബ കൂടുതൽ ഭൂരിപക്ഷത്തിന് വിജയം സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്.

Tags: assembly electionRivaba JadejaJamnagar NorthGujRat2022
ShareTweetSendShare

More News from this section

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies