ശബരിമലയിലെ ഭക്തജനതിരക്ക്; ഇടപെട്ട് ഹൈക്കോടതി; അഷ്ടാഭിഷേകത്തിന്റെ എണ്ണം കുറയ്ക്കാൻ നിർദ്ദേശം; സുഗമമായ തീർത്ഥാടനം എല്ലാവർക്കും ഉറപ്പാക്കണമെന്നും കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ ഭക്തജനതിരക്ക്; ഇടപെട്ട് ഹൈക്കോടതി; അഷ്ടാഭിഷേകത്തിന്റെ എണ്ണം കുറയ്‌ക്കാൻ നിർദ്ദേശം; സുഗമമായ തീർത്ഥാടനം എല്ലാവർക്കും ഉറപ്പാക്കണമെന്നും കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 01:39 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: ശബരിമലയിലെ ഭക്ത ജന തിരക്കിൽ ഇടപെട്ട് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ നൽകി. തിരക്കുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റെ എണ്ണം കുറയ്‌ക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ഒരു ലക്ഷത്തിലധികം ഭക്തർ കഴിഞ്ഞ ദിവസങ്ങളിൽ ദർശനം നടത്തി. ആറ് മണിക്കൂറിലധികം ക്യൂ നിന്നതിന് ശേഷമാണ് സന്നിധാനത്തേക്ക് എത്താൻ കഴിയുന്നത്. ശബരിമലയിലെ അസൗകര്യങ്ങൾ തിരക്കിൽ അയ്യപ്പഭക്തരെ കൂടുതൽ വലയ്‌ക്കുന്നുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശങ്ങളുമായി കോടതി രംഗത്ത് എത്തിയത്. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ, ദേവസ്വം ബോർഡ് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവി, കളക്ടർമാർ എന്നിവർക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

സുഗമമായ തീർത്ഥാടനം എല്ലാവർക്കും ഉറപ്പാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. നിലയ്‌ക്കലിൽ നിന്നും പമ്പയിലേക്ക് തീർത്ഥാടകർക്കായി കെഎസ്ആർടിസി ചെയിൻ സർവ്വീസ് മാത്രമാണുള്ളത്. ഇതിന്റെ എണ്ണക്കുറവ് വലിയ പ്രശ്‌നം സൃഷ്ടിക്കുന്നതായി കോടതിയിൽ പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പമ്പ- നിലയ്‌ക്കൽ ചെയിൻ സർവ്വീസിന് ആവശ്യമായ ബസുകൾ ഉറപ്പുവരുത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

തിരക്കിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തുകയാണെങ്കിൽ അത് പൊതുസംവിധാനങ്ങളിലൂടെ ഭക്തരെ അറിയിക്കണം. എല്ലാവർക്കും അന്നദാനം ഉറപ്പാക്കണം. തിരക്കിന്റെ പശ്ചാത്തലത്തിൽ അഷ്ടാഭിഷേകത്തിന്റെ എണ്ണം ദിവസം 15 എന്ന രീതിയ്‌ക്ക് ചുരുക്കണം. ഇതുമായി ബന്ധപ്പെട്ട് ആലോചിച്ച് തീരുമാനമെടുക്കാനും കോടതി നിർദ്ദേശിച്ചു.

Tags: SABARIMALAHigh Courtpamba
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies