മുംബൈ ; ടെലിവിഷൻ നടി വീണാ കപൂറിനെ (74) സ്വത്തു തർക്കത്തെ തുടർന്ന് മകൻ കൊലപ്പെടുത്തി . സംഭവത്തിൽ മകൻ സച്ചിൻ കപൂറിനെയും വീട്ടുജോലിക്കാരൻ ലാലു കുമാർ മണ്ഡലിനെയും പോലീസ് അറസ്റ്റു ചെയ്തു. വീണയെ ബെയ്സ്ബോൾ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു
മുംബൈയിലെ ജുഹുവിലാണ് സംഭവം.വീണയും സച്ചിനും തമ്മിൽ ഏറെക്കാലമായി സ്വത്തുതർക്കമുണ്ട്. ഡിസംബർ ആറിന് വീണ താമസിച്ചിരുന്ന കൽപടരു സൊസൈറ്റിയിലെ സുരക്ഷ ജീവനക്കാരാണ് ഇവരെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്. മകനെ ചോദ്യം ചെയ്തതിലൂടെ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.
കൊലപാതകത്തിനു ശേഷം വീട്ടുജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം നദിയിൽ വലിച്ചെറിഞ്ഞെന്ന് മകൻ പോലീസിനോട് പറഞ്ഞു .
Comments