മരുമകളൊക്കെ അങ്ങ് വീട്ടിൽ; ശരിയത്ത് നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ചു; ഖമേനിയുടെ മരുമകൾക്ക് തടവു ശിക്ഷ വിധിച്ച് മതപോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മരുമകളൊക്കെ അങ്ങ് വീട്ടിൽ; ശരിയത്ത് നിയമത്തിനെതിരായ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ചു; ഖമേനിയുടെ മരുമകൾക്ക് തടവു ശിക്ഷ വിധിച്ച് മതപോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 11:30 pm IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരുമകൾക്ക് തടവ് ശിക്ഷ വിധിച്ച് മതപോലീസ്. ഭരണകൂടത്തെ വിമർശിക്കുകയും ബഹിഷ്‌കരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്ത കുറ്റത്തിനാണ് ഫരീദ മൊറാദ്ഖാനിയെ മതപോലീസ് ശിക്ഷിച്ചത്. മൂന്ന് വർഷമാണ് ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ ശക്തയായ വിമർശകയ്‌ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. രാജ്യത്തുടനീളം നടക്കുന്ന ഹിജാബ് വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച ഫരീദയെ നവംബറിലാണ് ഇറാൻ സൈന്യം അറസ്റ്റു ചെയ്തത്. ഭരണകൂടത്തെ വിമർശിച്ച് പുറത്തിറക്കിയ വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു നടപടി.

ഇതിന് പിന്നാലെയാണ് മത പോലീസ് വിചാരണ ചെയ്തതും ശിക്ഷ വിധിച്ചതും. ഇറാനിലെ പ്രത്യേക മതകോടതിയാണ് ശിക്ഷ വിധിച്ചത്. ഇറാൻ പരമോന്നത നേതാവിന് കീഴിൽ നേരിട്ട് വരുന്ന സംവിധാനമാണിത്. നീതിന്യായ കോടതിക്ക് ഫരീദയുടെ പുതിയ കേസിൽ ഇടപെടാനാകില്ലെന്ന് ഫരീദയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഫരീദക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ വിശദമാക്കാൻ അഭിഭാഷകൻ തയ്യാറായില്ല.

ഫരീദയെ 2008ലും ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ വിമർശനമുയർത്തിയതിന് അറസ്റ്റ് ചെയ്തിരുന്നു. 1980കളിൽ കുടുംബവുമായി പിണങ്ങി ഇറാഖിലേക്ക് പലായനം ചെയ്ത ഖമേനിയുടെ സഹോദരി ബദ്രിയുടെ മകളാണ് മൊറാദ്ഖാനി. വിമത പുരോഹിതനായ അലി തെഹ്‌റാനിയാണ് ഇവരുടെ ഭർത്താവ്. ബദ്രി ഹുസൈനി ഖൊമേനിയും തന്റെ സഹോദരന്റെ ഭരണത്തിനെതിരായി എതിർപ്പ് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഫ്രാൻസിൽ താമസിക്കുന്ന മകൻ പങ്കുവെച്ച കത്തിലാണ് അവർ തന്റെ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാൻ സൈന്യം എത്രയും വേഗം ആയുധങ്ങൾ താഴെയിട്ട് പ്രക്ഷോഭം നടത്തുന്ന ജനങ്ങളോടൊപ്പം ചേരണമെന്ന് ബദ്രി ആഹ്വാനം ചെയ്തു.

അതേസമയം ശരിയത്ത് പ്രകാരമുള്ള വസ്ത്രധാരണം പാലിക്കാത്തതിന്റെ പേരിൽ സദാചാരപോലീസ് ക്രൂരമായി കൊലപ്പെടുത്തിയ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ വലിയ പ്രക്ഷോഭമാണ് ഇറാനിൽ നടക്കുന്നത്. തെരുവിലിറങ്ങിയ ആയിരക്കണക്കിന് ജനതയാണ് ഇപ്പോൾ തടങ്കലിലുള്ളത്.

Tags: mianIRAN
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies