ഒരു കണ്ണിൽ പച്ചയും മറുകണ്ണിൽ പർപ്പിളും ടാറ്റൂ ചെയ്തു; യുവതിയുടെ കാഴ്ച ശക്തി തകരാറിൽ; കിട്ടിയത് എട്ടിന്റെ പണി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒരു കണ്ണിൽ പച്ചയും മറുകണ്ണിൽ പർപ്പിളും ടാറ്റൂ ചെയ്തു; യുവതിയുടെ കാഴ്ച ശക്തി തകരാറിൽ; കിട്ടിയത് എട്ടിന്റെ പണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 03:45 pm IST
Facebook
Twitter
WhatsAppTelegram

ഡബ്ലിൻ: കണ്ണിൽ ടാറ്റൂ ചെയ്തതോടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യുവതി. ഓസ്‌ട്രേലിയൻ മോഡലായ ആംബെർ ലൂക്കിനെ പോലെയാകുന്നതിന് വേണ്ടി അയർലൻഡിൽ നിന്നുള്ള യുവതിയായിരുന്നു കണ്ണിൽ വ്യത്യസ്ത നിറം ടാറ്റൂ അടിച്ചത്.

അഞ്ച് മക്കളുടെ അമ്മ കൂടിയായ 32-കാരി അനായ പീറ്റേഴ്‌സൺ മുന്നറിയിപ്പുകളെ അവഗണിച്ചായിരുന്നു ടാറ്റൂ ചെയ്യാൻ പുറപ്പെട്ടത്. കണ്ണിനുള്ളിൽ ടാറ്റൂ ചെയ്യരുതെന്ന് പലരും പറഞ്ഞെങ്കിലും, അന്ധയാകാനുള്ള സാധ്യത പലരും ചൂണ്ടിക്കാട്ടിയെങ്കിലും അതെല്ലാം കണ്ടില്ലെന്ന് നടിച്ചായിരുന്നു അനായ തന്റെ ആഗ്രഹം സഫലമാക്കിയത്. പ്രചോദനമേകിയ ഓസ്‌ട്രേലിയൻ മോഡൽ ആംബർ ലൂക്കിനും കണ്ണിനുള്ളിൽ ടാറ്റൂ അടിച്ചത് കാഴ്ച ശക്തിയെ ബാധിച്ചിരുന്നു. 2019ലായിരുന്നു പ്രശസ്ത മോഡലായിരുന്ന ലൂക്ക് രണ്ട് കണ്ണിലും വ്യത്യസ്ത നിറം ടാറ്റൂ ചെയ്തത്. മോഡലിന് സംഭവിച്ചത് അറിഞ്ഞിട്ടും തന്റെ ലക്ഷ്യവുമായി മുന്നോട്ട് പോകുകയായിരുന്നു അനായ പീറ്റേഴ്‌സൺ.

തുടർന്ന് 2020 ജൂലൈയിൽ അനായ തന്റെ രണ്ടു കണ്ണുകളും ടാറ്റൂ ചെയ്തു. ഒരു കണ്ണിൽ പച്ച നിറവും മറുകണ്ണിൽ പർപ്പിൾ നിറവുമാണ് ടാറ്റൂവിനായി ഉപയോഗിച്ചത്. ഇതിന് ശേഷം അസഹനീയമായ തലവേദനയും കണ്ണുകൾ സദാസമയം വരണ്ടുപോകുന്ന അവസ്ഥയും യുവതിക്ക് അനുഭവപ്പെടാൻ തുടങ്ങി. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം കണ്ണ് വീങ്ങി വീർക്കാൻ തുടങ്ങി. ഇതോടെ അനായ ആശുപത്രിയിൽ എത്തി ചികിത്സ തേടി. യുവതിയുടെ കാഴ്ച ശക്തി കുറഞ്ഞുവരികയാണെന്ന് പരിശോധനകളിൽ നിന്ന് വ്യക്തമായി.

പൂർണമായും അന്ധയാകുന്നത് തടയാൻ പരിഹാര മാർഗങ്ങൾ നിർദേശിക്കാനും ഡോക്ടർമാർക്ക് സാധിച്ചില്ല. മുന്നറിയിപ്പുകളെ അവഗണിച്ച് ടാറ്റൂ ചെയ്തതിൽ വളരെയധികം ഖേദിക്കുന്നുവെന്നായിരുന്നു അനായയുടെ പ്രതികരണം. ഭാവിയിൽ ഒരു ദിവസം കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുമെന്ന യാഥാർത്ഥ്യത്തെ അംഗീകരിക്കുകയാണെന്നും വലിയ അബദ്ധമായിരുന്നു ചെയ്തതെന്നും യുവതി പ്രതികരിച്ചു.

Tags: tattoo
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies