''സ്വപ്‌നം ഇനി സ്വപ്‌നമായി തന്നെ നിലനിൽക്കും! നന്ദി ഖത്തർ'' ലോകകപ്പ് തോൽവിക്ക് ശേഷം ആദ്യ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

”സ്വപ്‌നം ഇനി സ്വപ്‌നമായി തന്നെ നിലനിൽക്കും! നന്ദി ഖത്തർ” ലോകകപ്പ് തോൽവിക്ക് ശേഷം ആദ്യ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2022, 09:18 pm IST
Facebook
Twitter
WhatsAppTelegram

2022 ഫിഫ ലോകകപ്പിൽ നിന്നും പോർച്ചുഗൽ പുറത്തായതിന് ശേഷം ആദ്യ പ്രതികരണവുമായി താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പ് വിജയമെന്ന സ്വപ്‌നത്തിനായി കഠിനമായി പൊരുതി. രാജ്യത്തോടും സഹതാരങ്ങളോടും മുഖം തിരിച്ചിട്ടില്ലെന്നും കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ലെന്നും റൊണാൾഡോ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഭാഗ്യവശാൽ പോർച്ചുഗലിന് വേണ്ടിയുൾപ്പെടെ നിരവധി അന്താരാഷ്‌ട്ര കിരീടങ്ങൾ നേടി, പക്ഷേ ഏറ്റവും സമുന്നതമായി കരുതുന്ന ലോകകപ്പ്  നേടി നമ്മുടെ രാജ്യത്തിന്റെ പേര്  ഉയർത്തുകയെന്നത് ഏറ്റവും വലിയ സ്വപ്നമായിരുന്നു.

അതിന് വേണ്ടി പൊരുതി, കഠിനമായി തന്നെ പൊരുതി. ലോകകപ്പിൽ 5 തവണ പോർച്ചുഗലിനായി ഗോളുകൾ നേടാൻ കഴിഞ്ഞു. മികച്ച കളിക്കാരുടെയും ദശലക്ഷക്കണക്കിന് പോർച്ചുഗീസുകാരുടെയും പിന്തുണയിൽ രാജ്യത്തിനായി എല്ലാം നൽകി.

എന്നാൽ ആ സ്വപ്‌നം ഇന്നലെ അവസാനിച്ചു. ഒരുപാട് പേർ പലതും പറഞ്ഞു, എഴുതി, ഊഹിച്ചു, പക്ഷെ പോർച്ചുഗലിനോടുള്ള എന്റെ സമർപ്പണബോധം ഒരുനിമിഷത്തേക്ക് പോലും മാറിയിരുന്നില്ല. എല്ലാവരുടെയും ലക്ഷ്യത്തിനോടൊപ്പമാണ് ഞാൻ പോരാടിയത്. എന്റെ സഹപ്രവർത്തകർക്കും രാജ്യത്തിനുമെതിരെ ഒരിക്കലും മുഖംതിരിച്ചിട്ടില്ല. ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. പോർച്ചുഗലിന് നന്ദി. സ്വപ്‌നം എന്നും സ്വപ്‌നമായി തന്നെ നിലനിർത്തിയ ഖത്തറിനും നന്ദി.”

കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ മത്സരത്തിലായിരുന്നു മൊറോക്കോയോട് പോർച്ചുഗൽ തോറ്റത്. ഇതോടെ ഖത്തർ ലോകകപ്പിൽ നിന്നും പറങ്കിപ്പട പുറത്തായിരുന്നു. മത്സരത്തിന് ശേഷം വിങ്ങിപ്പൊട്ടിയാണ് റൊണാൾഡോ ഡ്രസിംഗ് റൂമിലേക്ക് പോലുമെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഫുട്‌ബോൾ ആരാധകരെ ഏറെ വേദനയിലാഴ്‌ത്തുകയും ചെയ്തിരുന്നു.

Tags: cristiano ronaldoWORLD CUPFIFA2022
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies