ഹരികൃഷ്ണൻസിലെ വിവാദമായ ഇരട്ട ക്ലൈമാക്‌സ്; സംഭവിച്ചത് ഇതാണ്.. പ്രതികരിച്ച് മമ്മൂട്ടി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹരികൃഷ്ണൻസിലെ വിവാദമായ ഇരട്ട ക്ലൈമാക്‌സ്; സംഭവിച്ചത് ഇതാണ്.. പ്രതികരിച്ച് മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2022, 03:41 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഒരു കാലത്ത് സിനിമാ പ്രേമികൾ ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു ഹരികൃഷ്ണൻസ് എന്ന ഫാസിൽ ചിത്രത്തിന്റെ ക്ലൈമാക്‌സ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകരെ ഒരുപോലെ തൃപ്തിപ്പെടുത്തി ചിത്രീകരിച്ച ഇരട്ട ക്ലൈമാക്‌സ് മലയാളികൾക്കിടയിൽ എന്നും സംസാര വിഷയമായിട്ടുണ്ട്. തെക്കൻ കേരളത്തിൽ മോഹൻലാൽ ആരാധകരെ തൃപ്തിപ്പെടുത്തിയും വടക്കൻ കേരളത്തിൽ മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തിയുമാണ് തീയേറ്ററുകളിൽ ക്ലൈമാക്‌സ് ചിത്രീകരിച്ചതെന്നായിരുന്നു പലരും മനസിലാക്കിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി നടൻ മമ്മൂട്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഹരികൃഷ്ണൻസ് ചിത്രത്തിലെ ഇരട്ട ക്ലൈമാക്‌സ് പ്രചാരണോപാധി മാത്രമായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. ഒരേ പ്രേക്ഷകനെ രണ്ടുതവണ തീയേറ്ററുകളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രിന്റ് അയച്ചവർക്ക് പറ്റിയ പിശകാണ് ഒരേ ക്ലൈമാക്‌സ് ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമെത്താൻ ഇടയാക്കിയതെന്നും മമ്മൂട്ടി പറഞ്ഞു. ഗോവ ഗവർണറായ പി.എസ് ശ്രീധരൻപിള്ളയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് കൊച്ചിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് സിറിയക് ജോസഫ് ‘ഹരികൃഷ്ണൻസ്’ എന്ന സിനിമയെക്കുറിച്ച് പരാമർശം നടത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

”ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ട് പേരും ചേർന്ന് ഒരു പെൺകുട്ടിയെ പ്രേമിക്കുന്നു. ഒടുവിൽ ആ പെൺകുട്ടി ആരെ തിരഞ്ഞെടുക്കുന്നു എന്നുള്ളതാണ് കഥയുടെ അവസാന ഭാഗം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചാരണോപാധിയായി രണ്ടുതരം അന്ത്യങ്ങൾ വെച്ചിരുന്നു. ഒന്ന് കൃഷ്ണന് കിട്ടുന്നതും മറ്റൊന്ന് ഹരിക്ക് കിട്ടുന്നതും. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് കരുതി ചെയ്തതല്ല. ഒരു നഗരത്തിൽ തന്നെ രണ്ട് തീയേറ്ററുകളിൽ രണ്ട് തരം കഥാന്ത്യങ്ങൾ ഉണ്ടാകുമ്പോൾ രണ്ട് ക്ലൈമാക്‌സും കാണാൻ ആളുകൾ തീയേറ്ററിൽ വരുമെന്ന ഒരു ദുർബുദ്ധിയോട് കൂടി അഥവാ സുബുദ്ധിയോട് കൂടി ചെയ്ത കാര്യമാണ്. ” മമ്മൂട്ടി പറഞ്ഞു.

ഫാസിലിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജൂഹി ചൗള, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണൻസ്. 1998ൽ പുറത്തിറങ്ങിയ ചിത്രം ഇരട്ട ക്ലൈമാക്‌സിന്റെ പേരിൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം സിനിമയെക്കുറിച്ച് പരാമർശമുണ്ടായപ്പോൾ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുകയായിരുന്നു മമ്മൂട്ടി.

Tags: KochiMAMMOOTTYHarikrishnans
Share
Tweet
SendShare

More News from this section

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

Latest News

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies