പോലീസ് സേനയിലെ രാഷ്ട്രീയവൽക്കരണവും ക്രിമിനൽ വൽക്കരണവും; ആരോപണം ആശ്ചര്യജനകമെന്ന് മുഖ്യമന്ത്രി; കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ട നിലയിലെന്നും പിണറായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസ് സേനയിലെ രാഷ്‌ട്രീയവൽക്കരണവും ക്രിമിനൽ വൽക്കരണവും; ആരോപണം ആശ്ചര്യജനകമെന്ന് മുഖ്യമന്ത്രി; കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ട നിലയിലെന്നും പിണറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2022, 04:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില മെച്ചപ്പെട്ട നിലയിലാണെന്ന് ഇവിടെ മാത്രമല്ല രാജ്യമാകെ അംഗീകരിച്ചിട്ടുളള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിലെ ക്രിമിനലുകളുടെ സ്വാധീനവും പോലീസുകാർ പ്രതികളാകുന്ന കേസുകൾ വർദ്ധിക്കുന്നതുമായ സാഹചര്യത്തിൽ ക്രമസമാധാന നിലയെക്കുറിച്ച് സമൂഹത്തിൽ ആശങ്കവർദ്ധിച്ചതായും ഇക്കാര്യം ചർച്ചയ്‌ക്കെടുക്കണെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി

പോലീസ് സേനയിൽ രാഷ്‌ട്രീയ വൽക്കരണവും ക്രിമനൽ വൽക്കരണവും അധികമാകുന്നുവെന്ന ആരോപണം ഇന്നത്തെ കേരളത്തിന്റെ സാഹചര്യം അറിയാവുന്ന ഒരാൾക്കും സാധാരണ നിലയിൽ ഉന്നയിക്കാനാകാത്ത കാര്യമാണ്. പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം ആശ്ചര്യജനകമാണ്. ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ പോലീസ് സേനയിലെ അഴിമതിയെക്കുറിച്ച് നടത്തിയ സർവ്വെപ്രകാരം കേരള പോലീസിന് സത്യസന്ധതയ്‌ക്കും കാര്യക്ഷമതയ്‌ക്കുമുളള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുകൾ ശേഖരിക്കുന്നതിന് മികവ് പുലർത്തിയ സംസ്ഥാന ഫോറൻസിക് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ മികച്ച അംഗീകാരവും ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു കേസ് അന്വേഷണത്തിലും രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടെന്നോ അന്വേഷണം കാര്യക്ഷമമല്ലെന്നോ വസ്തുതകളുടെ അടിസ്ഥാനത്തിൽ ആർക്കും പറയാനാകില്ല. അടുത്തിടെയുണ്ടായ ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഷാരോൺ വധക്കേസും നരബലിയും ഉൾപ്പെടെ അന്വേഷണം ഫലപ്രദമായും ശാസ്ത്രീയമായും നടത്താനുളള നടപടികളാണ് പോലീസ് സ്വീകരിക്കുന്നതെന്നും വിശദീകരിച്ചു.

രാഷ്‌ട്രീയ വൽക്കരണം ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പോലീസ് ഉദ്യോഗസ്ഥർ പ്രതികളായി 2016 മുതൽ 828 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസുദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയരുന്ന എല്ലാ കേസുകളിലും അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കണ്ടാൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് സ്വീകരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടുന്നത് ഉൾപ്പെടെയുളള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു.

മോഷണ കേസുകളിൽ ഉൾപ്പെടെ പോലീസുകാർ പ്രതികളാകുന്ന സാഹചര്യം വർദ്ധിച്ചതോടെ ആയിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്.

Tags: Kerala PolicePinarayi Vijayankerala CMമുഖ്യമന്ത്രി പിണറായി വിജയൻ
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies