മെൽബൺ: വിമാനയാത്രികരുടെ ലഗേജുകൾ മോശപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്ന ബാഗേജ് ടീമിന്റെ വീഡിയോ വൈറലാകുന്നു. ലഗേജുകൾക്കുള്ളിലുള്ള വസ്തുക്കൾ നശിച്ചുപോകുന്ന വിധത്തിലാണ് ബാഗേജ് ഹാൻഡ്‌ലേഴ്‌സ് ഓരോ ലഗേജുകളും എടുത്തെറിയുന്നത്. ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ എയർപോർട്ട് അധികൃതർ നടപടിയുമായി എത്തി.
മെൽബണിലെ എയർപോർട്ടിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. യാത്രക്കാരുടെ ലഗേജുകൾ എടുത്ത് എറിയുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. കൺവേയർ ബെൽറ്റിലേക്ക് ലഗേജുകൾ സൂക്ഷിച്ച് എടുത്ത് വെയ്‌ക്കേണ്ട സ്ഥാനത്താണ് ബാഗേജ് ഹാൻഡ്‌ലേഴ്‌സ് അവ നശിപ്പിക്കുന്ന രീതിയിൽ പെരുമാറിയത്. മെൽബൺ എയർപോർട്ടിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സർവീസ് സ്റ്റാഫുകളാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്.
വീഡിയോ വൈറലായതോടെ എയർപോർട്ട് അധികൃതർ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് കുറ്റക്കാരായ രണ്ട് തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
വൈറലായ വീഡിയോ കാണാം..
And this is why you don’t check bags if you can help it. This is reportedly off a Qantas flight in Melbourne. pic.twitter.com/Pr7qvTWqkc
— Rachael (@RachaelHasIdeas) December 2, 2022














