മുംബൈ: എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന് വധഭീഷണി. ഫോണിലൂടെയാണ് ശരദ് പവാറിനെ വധിക്കുമെന്ന ഭീഷണി സന്ദേശം എത്തിയതെന്ന് പോലീസ് അറിയിച്ചു. ശരദ് പവാറിന് വധഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഭീഷണി സന്ദേശം ഹിന്ദിയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ശരദ് പവാർ നിലവിൽ താമസിക്കുന്ന സിൽവർ ഓക് എന്ന വസതിയിലെ ഫോണിലേ യ്ക്കാണ് അജ്ഞാതൻ വിളിച്ചത്. വധഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ട് ശരദ്പവാറിന്റെ കുടുംബാംഗങ്ങളിൽനിന്നും പോലീസ് പരാതിയും എഴുതിവാങ്ങിയിട്ടുണ്ട്. 294, 506(2) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
Comments