കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്. മദ്യവും ബീഡിയും പിടികൂടി. രണ്ടര ലിറ്റർ കുപ്പികളിലായി വോഡ്കയും നാല് പാക്കറ്റ് ബീഡിയുമാണ് പിടികൂടിയത്. പുറത്ത് നിന്നും ജയിൽ കോമ്പൗണ്ടിലേക്ക് എറിഞ്ഞു കളഞ്ഞതാണെന്നാണ് സംശയം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജയിലിൽ കഴിയുന്ന സിപിഎമ്മുകാരായ പ്രതികൾക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ സുഖ ചികിത്സ ലഭ്യമാക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്.
Comments