കണ്ണൂർ: കണ്ണൂരിൽ ലഹരി സംഘത്തിന്റെ ആക്രമണം. പന്നേംപാറ സ്വദേശി അൽത്താഫിനെയാണ് നാലംഗ സംഘം അതിക്രൂരമായി ആക്രമിച്ചത്. ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് യുവാവ് വ്യക്തമാക്കി. പാർട്ടി സ്വാധീനമുള്ളത് കൊണ്ടാണ് കേസെടുക്കാത്തതെന്നും അൽത്താഫ് പറഞ്ഞു.
പ്രണോഷ്, റിഷിത്ത്, അശ്വന്ത്, അശ്വിൻ എന്നിവർ ചേർന്നാണ് ആക്രമിച്ചതെന്ന് യുവാവ് വ്യക്തമാക്കി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കണ്ണിന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമിച്ചവരിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ മകനുമുണ്ട്. അതുകൊണ്ട് തന്നെ പാർട്ടി സ്വാധീനമുണ്ടെന്ന് അൽത്താഫ് ആരോപിച്ചു. അതേ സമയം പരാതി പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
Comments