ദിവ്യാംഗയായ വിധവയെയും അമ്മയെയും കബളിപ്പിച്ച് സിപിഎം നേതാക്കൾ; ചികിത്സയ്‌ക്കെന്ന പേരിൽ വായ്പയെടുത്തത് പത്ത് വർഷം മുൻപ്; വീട് ജപ്തിയുടെ വക്കിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവ്യാംഗയായ വിധവയെയും അമ്മയെയും കബളിപ്പിച്ച് സിപിഎം നേതാക്കൾ; ചികിത്സയ്‌ക്കെന്ന പേരിൽ വായ്പയെടുത്തത് പത്ത് വർഷം മുൻപ്; വീട് ജപ്തിയുടെ വക്കിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2022, 09:47 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട : അടൂരിൽ ദിവ്യാംഗയായ വിധവയേയും അമ്മയേയും കബളിപ്പിച്ച് സിപിഎം നേതാക്കൾ പണംതട്ടി. കരുവാറ്റ സ്വദേശി വിജയശ്രീയുടെ ഭൂമിയുടെ പ്രമാണം പണയപ്പെടുത്തി വായ്പയെടുത്താണ് തട്ടിപ്പ്. സിപിഎം ഏരിയ കമ്മിറ്റി അംഗം എസ് ശ്രീനിവാസന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയത്. വിജയശ്രീയുടെ പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഏരിയ കമ്മിറ്റി അംഗമായ എസ് ശ്രീനിയെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തു.

രോഗബാധിതയായ വിജയശ്രീയുടെ ചികിത്സാ സഹായത്തിന് വായ്പയെടുക്കാൻ എന്ന പേരിലാണ് പത്തു വർഷങ്ങൾക്ക് മുൻപ് വിജയശ്രീയുടേയും അമ്മയുടേയും പേരിലുള്ള 78 സെന്റ് സ്ഥലം ഏനാത്ത് സഹകരണ ബാങ്കിൽ പണയപ്പെടുത്തിയത്. തുടർന്ന് സിപിഎം നേതാക്കളായ ഷാജികുമാറും എസ് ശ്രീനിയും പതിനഞ്ച് ലക്ഷം രൂപ വായ്പയെടുത്തു. വിജയശ്രീയുടെ കുടുംബ സുഹൃത്തും അയൽവാസിയുമായ ഷാജികുമാറാണ് വീട്ടിൽ നിന്ന് ഭൂമിയുടെ രേഖകൾ വാങ്ങിയത്. ചികിത്സാസഹായത്ത് എന്ന പേരിൽ പേപ്പറുകളിൽ ഒപ്പിട്ടു വാങ്ങി.

ചികിത്സയ്‌ക്കുള്ള പണം സുഹൃത്ത് നൽകിയതോടെ വായ്പ വേണ്ടെന്ന് വിജയശ്രീ നേതാക്കളെ അറിയിച്ചു. എന്നാൽ 2014 ൽ വായ്പയും പലിശയും തിരിച്ചടക്കണമെന്ന് ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോഴാണ് വായ്പയുടെ വിവരം വിജയശ്രീ അറിയുന്നത്.

ഇതിനിടെ വായ്പയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തെന്നും പണം വേഗത്തിൽ അടയ്‌ക്കുമെന്നും കാണിച്ച് ഷാജികുമാറും ശ്രീനിയും വിജയ ശ്രീയുമായി എഗ്രിമെന്റും ഉണ്ടാക്കി. വർഷങ്ങൾ കഴിയുതോറും പലിശ കൂടുന്നതല്ലാതെ നേതാക്കാൾ പണം തിരിച്ചടയ്‌ക്കാതെ വന്നതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു. നിലവിൽ സിപിഎം ഏരിയ കമ്മിറ്റി അംഗം ശ്രീനിയേയും ഷാജിയേയും പ്രതി ചേർത്ത് ഏനാത്ത് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇരുവരെയും സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി ജില്ലാ നേതൃത്വം സ്വീകരിക്കുന്നത്.

Tags: CPMസിപിഎംപത്തനംതിട്ട
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies