ആലപ്പുഴ : വനിതാ, ശിശു ആശുപത്രിയിൽ നവജാത ശിശുക്കളെ പരസ്പരം മാറി നൽകി. മൂന്ന് ദിവസം മുൻപ് ജനിച്ച കുട്ടികളെയാണ് മാറി നൽകിയത്. കണ്ണിൽ മഞ്ഞ നിറം ഉണ്ടായിരുന്ന കുട്ടികളെ ചികിത്സയ്‌ക്കായി കൊണ്ടുപോയതായിരുന്നു. ഇതിന് ശേഷം കുട്ടികളെ പരസ്പരം മാറ്റി നൽകുകയായിരുന്നു.
ആലപ്പുഴ തത്തംപള്ളി സ്വദേശിനിയുടെ പെൺകുഞ്ഞിനെയും വലിയമരം സ്വദേശിനിയുടെ ആൺകുഞ്ഞിനെയുമാണ് പരസ്പരം മാറി നൽകിയത്. തലമുടിയുടെ നിറം ശ്രദ്ധിച്ചപ്പോഴാണ് കുട്ടികൾ മാറിയതായി ശ്രദ്ധയിൽ പെട്ടത്. സംഭവത്തിൽ ആരോഗ്യമന്ത്രിക്കും കലക്ടർക്കും പരാതി നൽകുമെന്ന് കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു.















