കൊച്ചി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. തിരുവനന്തപുരത്തേക്കാണ് ഇവ വഴി തിരിച്ച് വിട്ടത്. ബുധനാഴ്ച രാത്രി എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും വലിയ മഴ ലഭിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ ജില്ലയുടെ പല ഭാഗത്തും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്.
Comments