തിരുവനന്തപുരം: പോക്സോ കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. വർക്കല മങ്കാട് സ്വദേശി സലാഹുദ്ദീനാണ് അറസ്റ്റിലായത്. മദ്രസയിൽ എത്തിയ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് അയിരൂർ പോലീസാണ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.
ഏതാനും നാളുകൾക്ക് മുമ്പ് തൃശൂരിൽ മതപഠനത്തിനെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളാങ്കല്ലൂർ സ്വദേശി തൊയ്ബ് ഫർഹാനാണ് (22) അറസ്റ്റിലായത്. മദ്രസയിലെ ശുചിമുറിയിൽ വച്ച് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നായിരുന്നു പരാതി.
Comments