തൃശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ച രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാർ(16), സഞ്ജയ്(17) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഇവർ കയറിയ ട്രെയിനിന് കൊരട്ടിയിൽ സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇരുവരും ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയത്. ഒരാൾ ട്രെയിനിന് അടിയിൽ പെട്ടും, മറ്റൊരാൾ പ്ലാറ്റ്ഫോമിൽ തലയിടിച്ചും വീഴുകയായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങൾ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റി.
Comments