ആലപ്പുഴ: പട്ടാപ്പകൽ നടുറോഡിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ. അറവുകാട് സ്കൂളിലെയും സമീപത്തെ ഐടിസിയിലെയും വിദ്യാർത്ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. വ്യാഴാഴ്ച വൈകിട്ട് പ്ലസ് ടു പരീക്ഷയ്ക്ക് ശേഷമായിരുന്നു സംഘർഷം.
ഐടിസിയിലെ വിദ്യാർത്ഥി പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ചതാണ് സംഘർഷത്തിന് കാരണം. നാട്ടുകാർ ഇടപെട്ടാണ് വിദ്യാർത്ഥികളെ സംഘർഷത്തിൽ നിന്നും പിന്തിരിപ്പിച്ചത്. സംഘർഷത്തിൽ പങ്കാളികളായ പത്തോളം വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും പുന്നപ്ര പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് പോലീസ്
അറിയിച്ചു. മാസങ്ങൾക്ക് മുമ്പും ഇവിടുത്തെ വിദ്യാർത്ഥികൾ റോഡിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Comments